7 November 2024, Thursday
KSFE Galaxy Chits Banner 2

Related news

September 25, 2024
September 22, 2024
June 10, 2024
June 3, 2024
May 3, 2024
May 1, 2024
April 17, 2024
April 15, 2024
April 3, 2024
April 3, 2024

ഗള്‍ഫില്‍ ലീഗ് നേതാക്കളെ തടഞ്ഞ സംഭവം; കെഎംസിസി നേതാക്കള്‍ക്ക് സസ്പെന്‍ഷന്‍

Janayugom Webdesk
തിരുവനന്തപുരം
June 3, 2024 10:29 am

മുസ്ലീംലീഗ് നേതാവ് പിഎംഎ സലാം അടക്കമുള്ള നേതാക്കളെ തടഞ്ഞുവെച്ച സംഭവത്തില്‍ കുവൈത്ത് കെഎംസിസിസയിലെ 11 നേതാക്കളെ സസ്പെന്റ് ചെയ്തു. കുവൈത്ത് സിറ്റിയില്‍ നടന്ന യോഗത്തിനിടെ ഉണ്ടായ സംഘര്‍ഷത്തിലാണ് നടപടി. കുവൈത്ത് കെഎംസിസി ജന. സെക്രട്ടറി ആയിരുന്ന ഷഫറുദ്ദീന്‍ കണ്ണോത്ത് അടക്കമുള്ളവര്‍ക്കെതിരെയാണ് ലീഗ് നേതൃത്വം നടപടി എടുത്തത്. ഗുരുതരമായ അച്ചടക്ക ലംഘനം ചൂണ്ടിക്കാട്ടിയാണ് നടപടി മെയ് 31നായിരുന്നു സംഭവം.

അബ്ബാസിയ യുണൈറ്റഡ് ഇന്ത്യന്‍ സ്‌കൂളില്‍ ചേര്‍ന്ന യോഗത്തിലാണ് സംഘര്‍ഷമുണ്ടായത്. സംഘടന തര്‍ക്കത്തെ തുടര്‍ന്ന് കോഴിക്കോട്, കണ്ണൂര്‍, മലപ്പുറം, തൃശൂര്‍ ജില്ലകളുടെ തെരഞ്ഞെടുപ്പ് നിയന്ത്രിക്കാന്‍ എത്തിയതായിരുന്നു പി.എം.എ സലാം, അബ്ദുറഹിമാന്‍ രണ്ടത്താണി, ആബിദ് ഹുസൈന്‍ തങ്ങള്‍ എന്നീ മുതിര്‍ന്ന ലീഗ് നേതാക്കള്‍. യോഗം ആരംഭിച്ചതോടെ കുവൈത്ത് കെഎംസിസി ജനറല്‍ സെക്രട്ടറി ഷറഫൂദ്ധീന്‍ കണ്ണെത്തിന്റെ നേതൃത്വത്തില്‍ ഒരു കൂട്ടം കെഎംസിസി പ്രവര്‍ത്തകര്‍ യോഗത്തിലേക്ക് ഇരച്ചു കയറുകയായിരുന്നു.

Eng­lish Summary:
League Lead­ers Blocked Inci­dent in Gulf; KMCC lead­ers suspended
You may also like this video:

TOP NEWS

November 7, 2024
November 7, 2024
November 7, 2024
November 6, 2024
November 6, 2024
November 6, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.