Janayugom Online
league

അണികളെ പിടിച്ചു നിര്‍ത്താന്‍ ജില്ലാസമ്മേളനം തട്ടിക്കൂട്ടി ലീഗ്‌

Web Desk
Posted on February 23, 2019, 8:27 pm

സുരേഷ് എടപ്പാള്‍

മലപ്പുറം: അണികളെ കൂട്ടാന്‍ തിരക്കിട്ട് സമ്മേളനങ്ങള്‍ നടത്തി ലീഗ്.  ലീഗിന്റെ ശക്തി കേന്ദ്രങ്ങളില്‍ മുമ്പെങ്ങും കാണാത്ത അസ്വസ്ഥത പ്രകടമായി കഴിഞ്ഞു. തിരിക്കുപിടിച്ച് ഒരാഴ്ചയിലധികം നീളുന്ന ജില്ലാസമ്മേളനം തട്ടിക്കൂട്ടിയാണ് ലീഗ് അണികളെ പിടിച്ചു നിര്‍ത്തുന്നത്. എല്ലാ ദിവസവും ബിരിയാണി വിളമ്പിയും ഗാനമേളയും സനിമാറ്റിക്ക് ഡാന്‍സും നടത്തിയുമാണ് ജനങ്ങളെ സമ്മേളനസ്ഥലത്തേക്ക് ആകര്‍ഷിക്കുന്നത്. പുതുതലമുറക്കിടയില്‍ ലീഗിനോടുള്ള ആഭിമുഖ്യം വന്‍തോതില്‍ കുറഞ്ഞുവരുന്നതായി യുവാക്കളില്‍ ഇടതുപക്ഷ താല്‍പര്യം വര്‍ധിച്ചുവരുന്നതായും ലീഗ് നേതാക്കള്‍തന്നെ തുറന്നു സമ്മതിക്കുന്നുണ്ട്. മുസ്ലീംലീഗിനോടുള്ള വിരക്തി പ്രകടമാക്കുന്ന പ്രതികരണങ്ങളാണ് പഴയകാല പ്രവര്‍ത്തകരില്‍ നിന്നുപോലും ലഭിക്കുന്നത്. ആകെയുള്ള പ്രതീക്ഷ എല്‍ ഡി എഫില്‍ മാത്രമാണെന്ന് അവര്‍ തുറന്നു സമ്മതിക്കുകയും ചെയ്യുന്നു.