25 April 2024, Thursday

Related news

April 18, 2024
March 23, 2023
December 27, 2022
December 12, 2022
November 16, 2022
August 19, 2022
July 31, 2022
June 12, 2022
April 21, 2022
March 26, 2022

ഹരിതയിലെ പ്രശ്നം ലീഗ് പരിഹരിക്കുമെന്ന്; മാധ്യമങ്ങൾക്കെതിരെ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പി എം എ സലാം

Janayugom Webdesk
കോഴിക്കോട്
August 28, 2021 9:05 pm

ഹരിതയിലെ പ്രശ്നം ലീഗ് പരിഹരിക്കുമെന്നും അക്കാര്യത്തിൽ മാധ്യമങ്ങൾ വിഷമിക്കേണ്ടെന്നും മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പി എം എ സലാം. മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് പ്രകോപിതനായിട്ടായിരുന്നു സലാം മറുപടി നൽകിയത്. ഹരിതയിലെ പ്രശ്നം പാർട്ടിയുടേതാണ്. അത് പാർട്ടി പരിഹരിക്കും. അക്കാര്യത്തിൽ മാധ്യമങ്ങൾ വിഷമിക്കേണ്ടെന്നും അദ്ദേഹം പറഞ്ഞു.

വനിതാ കമ്മീഷനിൽ പരാതി നൽകിയതിനെക്കുറിച്ച് പരാതി നൽകിയവരോട് ചോദിക്കണം. എംഎസ്എഫ് നേതാക്കൾക്കെതിരെയുള്ളത് ഗുരുതര ആരോപണമാണെന്ന് മാധ്യമപ്രവർത്തകർ ചൂണ്ടിക്കാട്ടിയപ്പോൾ, അത് നിങ്ങളുടെ ആരോപണമാണെന്നായിരുന്നു മറുപടി. മുസ്ലിം ലീഗിന്റെ സംഘടനാ കാര്യങ്ങൾ മുസ്ലിം ലീഗ് തീരുമാനിക്കുമെന്നും സമയോചിതമായി തീരുമാനമെടുക്കാൻ പാർട്ടിക്ക് കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

ഉപസമിതി യോഗത്തിൽ ഹരിത വിഷയം ചർച്ച ചെയ്യുന്നില്ലെന്നും പ്രവർത്തന രൂപരേഖ ഉണ്ടാക്കാനാണ് യോഗം ചേരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുസ്ലീംലീഗ് പത്തംഗ ഉപസമിതിയോഗം ഇന്നലെ കോഴിക്കോട്ട് ചേര്‍ന്നിരുന്നു.

Eng­lish sum­ma­ry; League will solve haritha problem;

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.