Web Desk

തൊടുപുഴ:

December 19, 2020, 11:02 pm

തെരഞ്ഞെടുപ്പ് പരാജയം:കോൺഗ്രസിനെതിരെ ഗുരുതര ആരോപണവുമായി ലീഗും

പരാജയ കാരണം കോണ്‍ഗ്രസ് അനൈക്യം:  മുസ് ലിം ലീഗ്
Janayugom Online
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ ഇടുക്കി ജില്ലയില്‍ യുഡിഎഫിനുണ്ടായ പരാജയം സഗൗരവം പരിശോധിക്കണമെന്ന് മുസ് ലിം ലീഗ്  ജില്ലാ കമ്മിറ്റി യുഡിഎഫ് നേതൃത്വത്തോടാവശ്യപ്പെട്ടു. കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയിലുണ്ടായ അനൈക്യവും തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ  ആസൂത്രണത്തിലും ഏകോപനത്തിലും ഉണ്ടായ ഗുരുതര  വീഴ്ചചകളും ചിലരുടെ വല്യേട്ടന്‍ മനോഭാവവുമാണ് യുഡിഎഫിന് പ്രതീക്ഷിച്ച വിജയം നഷ്ടമാക്കിയതെന്ന് മുസ് ലിം ലീഗ് ജില്ലാ നേതൃയോഗം വിലയിരുത്തി.
തെരഞ്ഞെടുപ്പില്‍ ആവശ്യമായ മുന്നൊരുക്കങ്ങളോ ഘടക കക്ഷികള്‍ക്ക് അര്‍ഹമായ പരിഗണനയോ ഉണ്ടായില്ല.   സീറ്റ് ധാരണകളും സ്ഥാനാര്‍ഥി നിര്‍ണ്ണയവും വൈകിപ്പിച്ചത്  പ്രവര്‍ത്തനങ്ങളെ ബാധിച്ചു.  മുസ് ലിം ലീഗിന്  ബ്ലോക്ക് , ജില്ലാ പഞ്ചായത്തുകളില്‍ മാന്യമായ പരിഗണന ലഭിച്ചില്ല. കോണ്‍ഗ്രസും കേരളാ കോണ്‍ഗ്രസും  സീറ്റുകള്‍ വീതിച്ചെടുക്കുകയായിരുന്നു.
 കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ യോഗത്തില്‍ ശക്തമായ വിമര്‍ശനമുയര്‍ന്നു. എപ്പോഴും യുഡിഎഫ് വോട്ട് ബാങ്കായി ലീഗണികള്‍ നില്‍ക്കും എന്ന മനോഭാവമാണ് കോണ്‍ഗ്രസ് നേതാക്കന്‍മാര്‍ക്കുള്ളത്. വല്യേട്ടന്‍ ചിന്തകള്‍ മാറ്റി വച്ച് ഘടക കക്ഷികള്‍ക്ക് അര്‍ഹമായ പരിഹണന നല്‍കിയില്ലങ്കില്‍ യുഡിഎഫിന് സുരക്ഷിതമായി മുന്നോട്ടുപോകാനാകില്ലന്ന് യോഗം അംഗീകരിച്ച പ്രമേയം ചൂണ്ടിക്കാട്ടുന്നു.