August 7, 2022 Sunday

Related news

March 6, 2022
December 29, 2021
June 14, 2021
April 15, 2021
December 19, 2020
November 4, 2020
October 4, 2020
July 8, 2020
June 21, 2020
June 14, 2020

മധ്യസ്ഥ ചർച്ചയ്ക്കിടെ ലീഗ് പ്രവർത്തകൻ കുത്തേറ്റ് മരിച്ചു: അയൽവാസി അറസ്റ്റിൽ

Janayugom Webdesk
കോഴിക്കോട്
March 17, 2020 9:42 am

കുറ്റിയാടി തൊട്ടിൽപാലത്ത് യൂത്ത് ലീഗ് പ്രവർത്തകൻ കുത്തേറ്റു മരിച്ചു. കുണ്ടുതോട് ബെൽമൗണ്ട് എടച്ചേരിക്കണ്ടി സ്വദേശി അൻസാർ (28) ആണ് മരിച്ചത്. സംഭവത്തിൽ അയൽവാസിയും മുസ്‌ലിം ലീഗ് പ്രവർത്തകനുമായ അഹമ്മദ് ഹാജിയെ അറസ്റ്റു ചെയ്തു. അയൽവാസികളായ ഇരുവരും തമ്മിൽ നേരത്തേ പ്രശ്നങ്ങൾ നിലനിന്നിരുന്നു. കഴിഞ്ഞ കുറേ ദിവസങ്ങളായി അഹമ്മദ് ഹാജിക്കെതിരെ അൻസാർ സമൂഹമാധ്യമങ്ങളിലൂടെ അപവാദ പ്രചാരണം നടത്തുന്നതുമായി ബന്ധപ്പെട്ടാണ് ഇരുവരും തമ്മിൽ വീണ്ടും പ്രശ്നങ്ങൾ ഉടലെടെത്തതും തൊട്ടിൽ പാലം ലീഗ് ഓഫീസിൽ മധ്യസ്ഥ ചർച്ചയ്ക്ക് വിളിച്ചതും എന്നാൽ മധ്യസ്ഥ ചർച്ചയ്ക്കു പിന്നാലെ മടങ്ങുമ്പോഴാണ് തൊട്ടിൽപ്പാലം ഓഫിസിനു സമീപം അൻസാറിനെ അരയിൽ ഒളിപ്പിച്ച കത്തി ഉപയോഗിച്ച് അഹമ്മദ് കുത്തിവീഴ്ത്തിയത്. അൻസാറിനെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പുലർച്ചയോടെ മരിച്ചു.

Eng­lish Sum­ma­ry: league work­er sttabed to death kozhikode

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.