കർണാടകയിൽ ഭൂമി പാട്ടത്തിനെടുത്ത് കൃഷി ചെയ്തു വരുന്ന ആയിരക്കണക്കിന് കർഷകരുടെ പാട്ടക്കാലാവധി മെയ് 31 അവസാനിക്കും. ഇതിനുളളിൽ വിളവെടുത്തില്ലെങ്കിൽ കൃഷി മുഴുവനായും ഭൂഉടമയുടേതായി മാറും. പ്രതീക്ഷയോടെ വിത്തിറക്കിയ ലക്ഷക്കണക്കിന് രൂപയുടെ ഉല്പന്നങ്ങള് നഷ്ടപ്പെടുമെന്ന അവസ്ഥയിലാണ് മലയാളി കര്‍ഷകര്‍. കർഷകരുടെ കാര്യത്തിൽ മനുഷ്യത്വ പരമായ നിലപാടുകൾ സ്വീകരിക്കാൻ കർണാടക സർക്കാർ ഇതുവരെ തയ്യാറായിട്ടില്ല. കർഷകർ വിളവെടുപ്പിനുള്ള തയ്യാറെടുപ്പുകളെല്ലാം നടത്തി കര്‍ണാടകയിലേക്ക് പോകാന്‍ കാത്തിരിക്കുകയായിരുന്നു. അതിനിടയിലാണ് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്. എന്നാല്‍ 21 ദിവസം കഴിഞ്ഞ് പോകാമെന്നായിരുന്നു പലരുടെയും പ്രതീക്ഷ. ഇപ്പോള്‍ അതും അസ്തമിച്ചിരിക്കുകയാണ്.
വയനാട് ഉള്‍പ്പെടെ കേരളത്തിന്റെ വിവിധ പ്രദേശങ്ങളില്‍ നിന്നുള്ള ആയിരക്കണക്കിന് കര്‍ഷകരാണ് കര്‍ണാടകയിലെ മൈസൂരു, മാണ്ഡ്യ, ചാമരാജ്നഗര്‍, കുടക്, ഷിമോഗ ജില്ലകളിൽ ഒറ്റക്കും കൂട്ടായും കൃഷിയിറക്കുന്നത്. ലോക്ഡൗണ്‍ ആദ്യം ദുരിതം തീര്‍ത്തത് വിളവിറക്കാന്‍ പോയ കര്ഷകരെയാണെങ്കില് നിലവില്‍ ഏറ്റവും കൂടുതല്‍ ആശങ്കയിലുള്ളത് വിളവെടുക്കാന്‍ കാത്തു നില്ക്കുന്ന കര്‍ഷകരാണ്. ഏപ്രില്‍ പകുതിയോടെയാണ് കര്‍ണാടകയില്‍ വിളവെടുപ്പ് കാലം. എന്നാല്‍ തങ്ങളുടെ കൃഷി ഇത്തവണ വിളവെടുക്കാന്‍ സാധിക്കുമോയെന്ന ആശങ്കയാണ് കര്‍ണാടകയില്‍ വിത്തിറക്കിയ അയ്യായിരത്തോളം കര്‍ഷകരുടെ മനസിലിപ്പോള്‍. മെയ് 31ഓടെ കാലാവധി അവസാനിക്കുന്ന രീതിയിലാണ് കര്‍ണാടകയില്‍ നിലം പാട്ടം നല്‍കുന്നത്.
മെയ് പകുതിയോടെ വിളവെടുപ്പ് പൂര്‍ത്തിയാക്കി നിലം ഉടമകള്‍ക്ക് തിരിച്ചേല്‍പ്പിക്കുകയായിരുന്നു കര്‍ഷകരുടെ പതിവ്. ഇത്തവണയും ഇതേരീതിയില്‍ വിളവെടുത്ത് മടങ്ങാമെന്നായിരുന്നു കര്‍ഷകരുടെ ധാരണ. എന്നാല്‍ അത് ത്രിശങ്കുവിലായിരിക്കുകയാണ്. പ്രധാനമായും ഇഞ്ചി, വാഴ, പച്ചക്കറി അടക്കമുള്ള കൃഷികളാണ് ഇവിടങ്ങളില്‍ നടത്താറുള്ളത്. ഇഞ്ചി ഈ മാസം വിളവെടുത്തില്ലെങ്കില്‍ മുള പൊട്ടാന്‍ സാധ്യതയേറെയാണ്. ഇങ്ങനെ വന്നാല്‍ ഇഞ്ചിക്ക് പ്രതീക്ഷിച്ച വില കിട്ടില്ല. കര്‍ണാടകയിലെ കനത്ത ചൂടില്‍ ഇഞ്ചി നശിക്കാനും സാധ്യതയേറെയാണ്. നേന്ത്രവാഴ കൃഷിയുടെ അവസ്ഥയും ഇതേരീതിയിലാണ്. മൂത്ത് വിളവെടുപ്പിന് പാകമായിരിക്കുകയായിരുന്നു വാഴത്തോട്ടങ്ങള്‍. വിഷു, ഈസ്റ്റര്‍ വിപണി ലക്ഷ്യം വെച്ചായിരുന്നു കര്‍ഷകര്‍ സ്വപ്നങ്ങള്‍ നെയ്തതും. എന്നാല്‍ ആ സ്വപ്നങ്ങളെല്ലാം ലോക്ഡൗണില്‍ കുടുങ്ങി പ്രതീക്ഷയറ്റ് കിടക്കുകയാണ്.
ENGLISH SUMMARY: Lease expires: Malayalee farmers unable to harvest
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.