15 October 2024, Tuesday
KSFE Galaxy Chits Banner 2

Related news

October 10, 2024
October 10, 2024
September 27, 2024
September 11, 2024
August 24, 2024
August 13, 2024
August 9, 2024
August 8, 2024
August 6, 2024
July 26, 2024

പട്ടയ ഭൂമി മറ്റു ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ പാടില്ല; ഹൈക്കോടതി

Janayugom Webdesk
കൊച്ചി
May 25, 2022 12:30 pm

1964 ലെ കേരള ഭൂമി പതിച്ചു നൽകൽ ചട്ടങ്ങൾ പ്രകാരം പതിച്ചു നൽകിയ പട്ടയ ഭൂമികളിൽ മറ്റു ഇതര ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ പാടില്ല എന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു.

പട്ടയ ഭൂമിയിൽ പ്രവർത്തിക്കുന്ന ക്വാറികൾ എല്ലാം നിര്‍ത്തി വയ്ക്കുന്നതിന് റവന്യു അധികാരികൾക്ക്‌ നടപടി എടുക്കാം. പട്ടയ ഭൂമിയിൽ ഉള്ള റിസോർട്ട്, പെട്രോൾ പമ്പ് എന്നിവയ്ക്കും വിധി ബാധകമാണ്.

ഭൂമി സർക്കാരിന് തിരിച്ചു എടുക്കാൻ ഉള്ള നടപടി എടുക്കാം എന്ന് കോടതി വ്യക്തമാക്കി. ഒരു കൂട്ടം ക്വാറി ഉടമകളുടെയും, മൂന്നാർ മഹിന്ദ്ര ഹോളിഡേയ്‌സ്, സർക്കാർ അപ്പീലുകൾ എന്നിവ പരിഗണിച് ആണ് വിധി. സർക്കാരിന് വേണ്ടി എ ജി ഹാജരായി.

Eng­lish summary;Leased land may not be used for oth­er pur­pos­es; High Court

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.