തൃശ്ശൂര്‍ ജില്ലയില്‍ സ്‌കൂളുകള്‍ക്ക് നാളെ അവധി

Web Desk
Posted on August 20, 2019, 8:15 pm

തൃശ്ശൂര്‍: തൃശൂര്‍ ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകളായി പ്രവര്‍ത്തിയ്ക്കുന്ന ചില സ്‌കൂളുകള്‍ക്ക് നാളെ (ആഗസ്റ്റ് 21, ബുധനാഴ്ച) ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു. വരും ദിവസങ്ങളില്‍ സംസ്ഥാനത്ത് ചില ജില്ലകളില്‍ കനത്ത മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്.

ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ നാളെ യെല്ലോ അലേര്‍ട്ട് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിട്ടുണ്ട്. ഓഗസ്റ്റ് 20 മുതല്‍ 24 വരെയുളള 5 ദിവസവും ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്. ഈ തീയതികളില്‍ ചില സ്ഥലങ്ങളില്‍ 7മുതല്‍ 11 സെന്റിമീറ്റര്‍വരെ മഴ ലഭിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

YOU MAY LIKE THIS VIDEO ALSO