കോവിഡ് രോഗികൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ എല്ലാ ആശുപത്രികളിലെയും ജീവനക്കാരുടെ അവധി റദ്ദാക്കി

Web Desk

ന്യൂഡൽഹി

Posted on June 20, 2020, 4:29 pm

ഡോക്ടർമാരടക്കമുള്ള എല്ലാ ജീവനക്കാരുടെയും അവധി ആരോഗ്യവകുപ്പ് റദ്ദാക്കി. കോവിഡ് രോഗികളുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിലാണ് നടപടി.

മഹാരാഷ്ട്രയ്ക്കും തമിഴ്നാടിനും പിന്നാലെ മൂന്നാം സ്ഥാനത്താണ് ഡൽഹിയിലെ കോവിഡ് രോഗികളുടെ എണ്ണം. അവധിയിലുള്ള എല്ലാവരും എത്രയും പെട്ടെന്ന് തിരികെ ജോലിയിൽ പ്രവേശിക്കാൻ നിർദ്ദേശം നൽകണമെന്ന് ഡൽഹി സർക്കാർ ആവശ്യപ്പെട്ടു. സർക്കാർ ആശുപത്രികളിലെ ജീവനക്കാർക്ക് അത്യാവശ്യഘട്ടങ്ങളിൽ അവധി എടുക്കാൻ അനുമതിയുണ്ട്.

വലിയ ക്വാറന്റൈൻ കേന്ദ്രങ്ങളിൽ ഡോക്ടർമാരടക്കമുള്ളവരുടെ സേവനങ്ങൾ ആവശ്യത്തിന് ലഭ്യമാകുന്നില്ലെന്ന പരാതി ഉയർന്നിരുന്നു.

eng­lish sum­ma­ry: Leaves Of Del­hi Gov­ern­ment Hos­pi­tals’ Staff Can­celled As COVID Cas­es Rise
you may also like this video: