Web Desk

തിരുവനന്തപുരം

March 05, 2021, 10:19 am

ഉറപ്പാണ് പാലിച്ചത്; ഫിലമെന്റ് രഹിത കേരളം പദ്ധതിയിലൂടെയുള്ള എൽഇഡി ബൾബ് വിതരണം പകുതി പിന്നിട്ടു

Janayugom Online

ഫിലമെന്റ് രഹിത കേരളം പദ്ധതിയുടെ ഭാഗമായുള്ള എൽഇഡി ബൾബ് വിതരണം ലക്ഷ്യത്തിന്റെ പകുതി പിന്നിട്ടു. ആകെ 13.3 ലക്ഷം ഉപഭോക്താക്കളാണ് ആദ്യ ഘട്ടത്തിൽ രജിസ്റ്റർ ചെയ്തിരുന്നത്. ഇതിൽ 5.66 ലക്ഷം പേരുടെ വീട്ടുപടിക്കൽ കെഎസ്ഇബി ഉദ്യോഗസ്ഥർ ബൾബുകൾ എത്തിച്ചു നൽകി. 46.6 ലക്ഷം എൽഇഡികളാണ് ഇത്തരത്തിൽ വിതരണം ചെയ്തത്. മാർച്ച് മാസത്തിൽ തന്നെ ആദ്യഘട്ട എൽഇഡി ബൾബ് വിതരണം പൂർത്തിയാകും.

നൂറ് രൂപയിലധികം വിലയുള്ള മൂന്നു വർ‍ഷം ഗ്യാരന്റിയുള്ള ഒമ്പത് വാട്ട് എൽഇഡി ബൾ‍ബുകൾ കേവലം 65 രൂപയ്ക്കാണ് പദ്ധതിയിലൂടെ നല്‍കുന്നത്. എൽഇഡി ബൾബ് വാങ്ങുമ്പോൾ പഴയ സിഎഫ്എൽ/ ഫിലമെന്റ് ബൾബ് കൈവശമുണ്ടെങ്കിൽ തിരികെ നൽകാം.

ഫിലമെന്റ് രഹിത കേരളം പദ്ധതിയുടെ ഭാഗമാകാൻ കെഎസ്ഇബി കസ്റ്റമർകെയർ പോർട്ടലായ wss. kseb. in‑ൽ ലോഗിൻ ചെയ്തോ സെക്ഷൻ ഓഫീസ് വഴിയോ രണ്ടാം ഘട്ടത്തിലേക്ക് രജിസ്റ്റർ ചെയ്യാം.

രണ്ടാം ഘട്ടത്തിൽ 1.7 ലക്ഷത്തോളം ഉപഭോക്താക്കൾ രജിസ്റ്റർ ചെയ്തു കഴിഞ്ഞു.

Eng­lish sum­ma­ry: LED bulb sup­ply in kerala

You may also like this video: