Web Desk

കൊച്ചി

June 10, 2021, 11:59 am

ലക്ഷദ്വീപ്‌ അഡ്‌മിനിസ്‌ട്രേഷൻ ഓഫീസിൽ  ഇടതുപക്ഷ എംപിമാരുടെ ധർണ

Janayugom Online

ലക്ഷദ്വീപ്‌ അഡ്‌മിനിസ്‌ട്രേറ്റർ പ്രഫുൽ കെ പട്ടേലിനെ  തിരിച്ചു വിളിക്കണമെന്ന്‌ ആവശ്യപ്പെട്ടും പാർലമെന്റ്‌ അംഗങ്ങൾക്ക്‌ ദ്വീപിലേക്ക്‌ യാത്രാനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ചും എട്ട്‌ ഇടതുപക്ഷ എംപിമാർ കൊച്ചി ലക്ഷദ്വീപ്‌ അഡ്‌മിനിസ്‌ട്രേഷൻ ഓഫീസിനു മുന്നിൽ ആരംഭിച്ച ധർണ്ണ എൽ ഡി എഫ് കൺവീനർ എ വിജയരാഘവൻ ഉദ്ഘാടനം ചെയ്തു. സി പി ഐ ദേശീയ കൺട്രോൾ കമ്മീഷൻ ചെയർമാൻ പന്ന്യൻ രവീന്ദ്രൻ സംസാരിച്ചു.

രാവിലെ 10ന്‌  വെല്ലിങ്ടൺ ഐലൻ്റിലെ ലക്ഷദ്വീപ് ഓഫീസിൽ എംപിമാരായ എളമരം കരീം,  ബിനോയ്‌ വിശ്വം,  എ എം ആരിഫ്‌,  ജോൺ ബ്രിട്ടാസ്‌,  വി ശിവദാസൻ,  കെ സോമപ്രസാദ്‌,  എം വി ശ്രേയാംസ്‌ കുമാർ, പി പി മുഹമ്മദ്‌ ഫൈസൽ എന്നിരാണ്‌ ധർണ നടത്തുന്നത്   സി പി ഐ ജില്ലാ സെക്രട്ടറി പി രാജു ‚സി പി ഐ (എം )ജില്ലാസെക്രട്ടറി സി എൻ മോഹനൻ തുടങ്ങിയവരും പങ്കെടുത്തു.

Eng­lish sum­ma­ry; Left MPs start dhar­na at Lak­shad­weep admin­is­tra­tion office

You  may also like this video;