ലീഗല്‍ മെട്രോളജി സ്റ്റാഫ് അസോസിയേഷന്‍  സംസ്ഥാന സമ്മേളനം കോട്ടയത്ത്

Web Desk
Posted on July 12, 2019, 10:16 pm

കോട്ടയം: കേരള ലീഗല്‍ മെട്രോളജി ഡിപ്പാര്‍ട്ട്‌മെന്റ് സ്റ്റാഫ് അസോസിയേഷന്‍ 19-ാം സംസ്ഥാന സമ്മേളനം 13, 14 തീയതികളില്‍ കോട്ടയത്ത് നടക്കും. കോട്ടയം എം എന്‍ വി ജി അടിയോടി നഗറില്‍ (എസ്പിസിഎസ് പൊന്‍കുന്നംവര്‍ക്കി സ്മാരക ഹാളില്‍) ചേരുന്ന സമ്മേളനം 13ന് രാവിലെ 10ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. സിപിഐ ജില്ലാ സെക്രട്ടറി സി കെ ശശിധരന്‍ അദ്ധ്യക്ഷത വഹിക്കും. സി കെ ആശ എംഎല്‍എ, ജോയിന്റ് കൗണ്‍സില്‍ ചെയര്‍മാന്‍ ജി മോട്ടിലാല്‍, കെജിഒഎഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി എസ് വിനോദ് മോഹന്‍, ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന സെക്രട്ടറിയേറ്റംഗം  എസ് സജീവ്, സംസ്ഥാന കൗണ്‍സില്‍ അംഗം എം ജെ ബെന്നിമോന്‍ എന്നിവര്‍ സമ്മേളനത്തെ അഭിവാദ്യം ചെയ്യും. ജനറല്‍ സെക്രട്ടറി ജി ആര്‍ രാജീവ് സ്വാഗതവും സംസ്ഥാന കമ്മറ്റിയംഗം എം എം ബിജു കൃതജ്ഞതയും രേഖപ്പെടുത്തും.
ഉച്ചകഴിഞ്ഞ് 1.45ന് പൊതുവിപണിയും സാമൂഹ്യ നീതിയും എന്ന വിഷയത്തില്‍ ചേരുന്ന സെമിനാര്‍ സിപിഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി സത്യന്‍ മൊകേരി ഉദ്ഘാടനം ചെയ്യും.  കെ എം പ്രകാശന്‍ അദ്ധ്യക്ഷത വഹിക്കും. ലീഗല്‍ മെട്രോളജി അസിസ്റ്റന്റ് കണ്‍ട്രോളര്‍അനൂപ് വി ഉമേഷ് വിഷയാവതരണം നടത്തും. മുഹമ്മദ് മുഹ്‌സിന്‍ എംഎല്‍എ, ലീഗല്‍ മെട്രോളജി കണ്‍ട്രോളര്‍ പി സുരേഷ് ബാബു, എഐടിയുസി സംസ്ഥാന സെക്രട്ടറി അഡ്വ വി ബി ബിനു, ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന സെക്രട്ടറിയേറ്റംഗം എം ആര്‍ രഘുദാസ് എന്നിവര്‍ പങ്കെടുക്കും. തുടര്‍ന്ന് കലാപരിപാടികള്‍.
14നാണ് പ്രതിനിധി സമ്മേളനം. രാവിലെ 10ന് ചേരുന്ന സമ്മേളനം മന്ത്രി പി തിലോത്തമന്‍ ഉദ്ഘാടനം ചെയ്യും. വി എന്‍ സന്തോഷ് കുമാര്‍ അദ്ധ്യക്ഷത വഹിക്കും.  എസ് ശ്രീകുമാര്‍ രക്തസാക്ഷി പ്രമേയവും, ബഷീര്‍ വി മുഹമ്മദ് അനുശോചന പ്രമേയവും അവതരിപ്പിക്കും. എല്‍ദോ ഏബ്രഹാം എംഎല്‍എ, ജോയിന്റ് കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി എസ് വിജയകുമാരന്‍ നായര്‍, എഐടിയുസി ജില്ലാ സെക്രട്ടറി അഡ്വ വി കെ സന്തോഷ് കുമാര്‍, ജോയിന്റ് കൗണ്‍സില്‍ ജില്ലാ സെക്രട്ടറി എ ജെ അച്ചന്‍കുഞ്ഞ് എന്നിവര്‍ പങ്കെടുക്കും. വിവിധ പരീക്ഷകളില്‍ ഉന്നത വിജയം നേടിയ സംഘടനയിലെ അംഗങ്ങളഉടെ മക്കള്‍ക്കും, വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച സംഘടന അംഗങ്ങള്‍ക്കും യോഗത്തില്‍ അവാര്‍ഡുകള്‍ നല്‍കും. തുടര്‍ന്ന് സെക്രട്ടറി പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിക്കും.
വാര്‍ത്താസമ്മേളനത്തില്‍ സംഘടന പ്രസിഡന്റ് വി എന്‍ സന്തോഷ് കുമാര്‍, ജനറല്‍ സെക്രട്ടറി ജി ആര്‍ രാജീവ്, ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന സെക്രട്ടറിയേറ്റംഗം എം ആര്‍ രഘുദാസ്, സംസ്ഥാന കമ്മറ്റിയംഗം എം ജെ ബെന്നിമോന്‍, സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ എം എം ബിജു, സംഘടന ജില്ലാ സെക്രട്ടറി കെ വി ബുഹാരി എന്നിവര്‍ പരിപാടികള്‍ വിശദീകരിച്ചു.