Web Desk

ന്യൂഡല്‍ഹി

July 22, 2021, 9:16 pm

താങ്ങുവില നിശ്ചയിക്കാന്‍ നിയമ നിര്‍മ്മാണം വേണം

Janayugom Online

കാര്‍ഷിക ഉല്പന്നങ്ങളുടെ ഏറ്റവും കുറഞ്ഞ താങ്ങുവില എത്രയെന്ന് നിശ്ചയിക്കാന്‍ നിയമ നിര്‍മ്മാണം വേണമെന്ന പ്രമേയം കര്‍ഷക പാര്‍ലമെന്റ് ഇന്ന് പാസ്സാക്കി. രണ്ടു സെഷനുകളിലായി സമ്മേളിച്ച കര്‍ഷക പാര്‍ലമെന്റില്‍ ആദ്യ സെഷനില്‍ ഹന്നന്‍ മുള്ളയും രണ്ടാം സെഷനില്‍ യോഗ്രന്ദ്ര യാദവുമാണ് സ്പീക്കര്‍മാരായത്.

സി പി ഐ രാജ്യസഭാ കക്ഷി നേതാവ് ബിനോയ് വിശ്വം എം പി ഉള്‍പ്പെടെയുള്ള 21 എം പിമാര്‍ സമരവേദിയിലെത്തി കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം അറിയിച്ചു. വൈകുന്നേരം അഞ്ചുമണിയോടെ കര്‍ഷക പാര്‍ലമെന്റ് അവസാനിച്ചു. ഇന്ന് രാവിലെ 11ന് കര്‍ഷക പാര്‍ലമെന്റ് വീണ്ടും സമ്മേളിക്കും.

Eng­lish sum­ma­ry; Leg­is­la­tion is need­ed to deter­mine the sup­port price

You may also like this video;