സർക്കാർ, ജുഡീഷ്യൽ മേഖലകളിൽ ഉന്നത ചുമതലകൾ വഹിക്കുന്ന ഉദ്യോഗസ്ഥർ വിരമിക്കലിന് ശേഷം നേട്ടമുണ്ടാകുന്ന ഒരു പദവിയും നിശ്ചിത കാലത്തേയ്ക്ക് സ്വീകരിച്ചുകൂടെന്ന നിയമം നടപ്പിലാക്കണമെന്ന് സിപിഐ കേന്ദ്ര സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു.
മുൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ടതിന്റെ പശ്ചാത്തലത്തിൽ ഇങ്ങനെയൊരു നിയമനിർമ്മാണം പ്രസക്തമായിത്തീരുന്നുവെന്ന് സെക്രട്ടേറിയറ്റ് വിലയിരുത്തി. ചീഫ് ജസ്റ്റിസായിരിക്കേ 2019 മാർച്ച് 27 ന് അന്നത്തെ രഞ്ജൻ ഗൊഗോയി തന്നെ വിരമിച്ചതിന് ശേഷമുള്ള നിയമനം ജുഡീഷ്യൽ സ്വാതന്ത്ര്യത്തിന് കളങ്കമാണെന്ന ശക്തമായ വീക്ഷണമുണ്ട്” എന്ന് പറഞ്ഞത് ഈ ഘട്ടത്തിൽ ഓർമിക്കേണ്ടതാണ്. മുൻ ചീഫ് ജസ്റ്റിസിന്റെ ഇപ്പോഴത്തെ നാമനിർദ്ദേശം നീതിന്യായ വ്യവസ്ഥയുടെ വിശ്വാസ്യതയെ തന്നെ പ്രതിസന്ധിയിലാക്കുന്നുവെന്നും സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.