October 2, 2022 Sunday

Related news

October 2, 2022
October 1, 2022
October 1, 2022
October 1, 2022
September 30, 2022
September 29, 2022
September 27, 2022
September 26, 2022
September 23, 2022
September 10, 2022

നിയമസഭാ സമ്മേളനം ഇന്നു മുതൽ; സംസ്ഥാന ബജറ്റ് 15ന്

Janayugom Webdesk
തിരുവനന്തപുരം
January 8, 2021 8:39 am

പതിനാലാം കേരള നിയമസഭയുടെ അവസാന സമ്മേളനത്തിന് ഗവർണറുടെ നയപ്രഖ്യാപനത്തോടെ ഇന്ന് തുടക്കമാകും. കോവിഡ്19 മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടള്ള സമ്മേളനം 28ന് അവസാനിക്കും. സമ്പൂർണ്ണ ബജറ്റ് 15ന് ധനമന്ത്രി ഡോ. ടി എം തോമസ് ഐസക് അവതരിപ്പിക്കുമെന്നു സ്പീക്കർ പി ശ്രീരാമകൃഷ്ണൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 

രാവിലെ ഒൻപതിന് ഗവർണർ ആരിഫ് മുഹമ്മദ്ഖാന്റെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് 22-ാം സമ്മേളനത്തിന് തുടക്കമാകുക. ജനുവരി 11ന് അന്തരിച്ച ചങ്ങനാശ്ശേരി എംഎൽഎ സി എഫ് തോമസിന്റെയും മുൻ രാഷ്ട്രപതി പ്രണബ് കുമാർ മുഖർജിയുടെയും ദേഹവിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി സഭ പിരിയും. 12 ‚13, 14 തീയതികളിൽ ഗവർണർക്കുള്ള നന്ദിപ്രമേയത്തിൽ ചർച്ച നടക്കും. 2021–22 സാമ്പത്തിക വർഷത്തെ സംസ്ഥാന ബജറ്റ് 15ന് അവതരിപ്പിക്കും. 

18, 19, 20 തീയതികളിൽ ബജറ്റിനെക്കുറിച്ചുള്ള പൊതുചർച്ച നടക്കും. ബജറ്റിലേക്കുള്ള അന്തിമ ഉപധനാഭ്യർത്ഥന സംബന്ധിച്ച ചർച്ചയും വോട്ടെടുപ്പും 21നും 2021–22 വർഷത്തെ ആദ്യ നാലുമാസത്തേക്കുള്ള വോട്ട് ഓൺ അക്കൗണ്ടിന്മേലുള്ള ചർച്ചയും വോട്ടെടുപ്പും 25നും നടക്കും. ജനുവരി 27,28 തീയതികളിൽ ഗവൺമെന്റ് കാര്യത്തിനായി നീക്കിവച്ചിട്ടുള്ള സമയം എങ്ങനെ വിനിയോഗിക്കണമെന്നതു സംബന്ധിച്ച് കാര്യോപദേശക സമിതി യോഗം ചേർന്ന് തീരുമാനിക്കും. നിയമസഭ ചോദ്യോത്തരങ്ങൾ അടക്കമുള്ള എല്ലാ നടപടിക്രമങ്ങളും ഇക്കുറി സമ്പൂർണ്ണ ഡിജിറ്റലായി അംഗങ്ങൾക്കും ജനങ്ങൾക്കും ലഭിക്കും. 

ENGLISH SUMMARY:Legislative Assem­bly from today
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.