June 30, 2022 Thursday

Latest News

June 30, 2022
June 30, 2022
June 30, 2022
June 30, 2022
June 30, 2022
June 30, 2022
June 30, 2022
June 30, 2022
June 30, 2022
June 30, 2022

നിയമസഭാ സമ്മേളനത്തിന് ഇന്ന് തുടക്കം, ബജറ്റ് ഫെബ്രുവരി ഏഴിന്

By Janayugom Webdesk
January 29, 2020

പതിനാലാം കേരള നിയമസഭയുടെ പതിനെട്ടാം സമ്മേളനത്തിന് ഗവർണ്ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ ഇന്ന് തുടക്കമാകും. 2020–21 വർഷത്തെ ബജറ്റ് ഫെബ്രുവരി ഏഴിന് ധനമന്ത്രി ഡോ. തോമസ് ഐസക്ക് അവതരിപ്പിക്കുമെന്ന് സ്പീക്കർ പി ശ്രീരാമകൃഷ്ണൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. വെള്ളിയാഴ്ച സഭ വീണ്ടും ചേർന്ന് മുൻമന്ത്രി തോമസ് ചാണ്ടിയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി പിരിയും. ഈ സഭാസമ്മേളന കാലയളവിൽ പത്ത് ദിവസം ചേരുന്നതിൽ നയപ്രഖ്യാപനത്തിനും ബജറ്റ് അവതരണത്തിനും ഓരോ ദിവസവും നന്ദിപ്രമേയ ചർച്ചയ്ക്കും ബജറ്റിന്മേലുള്ള പൊതുചർച്ചയ്ക്കു് മൂന്നു ദിവസം വീതവും നിയമനിർമ്മാണത്തിന് ഒരു ദിവസവും നീക്കിവച്ചിട്ടുണ്ട്. നിശ്ചയിച്ചിട്ടുള്ള നടപടികൾ പൂർത്തിയാക്കി സമ്മേളനം ഫെബ്രുവരി 12ന് അവസാനിപ്പിക്കാനാണ് തീരുമാനം.

കടലാസ് രഹിത നിയമസഭ എന്ന ലക്ഷ്യവുമായി നടപ്പാക്കുന്ന ഇ‑നിയമസഭയുടെ പ്രാരംഭ പ്രവർത്തനങ്ങൾക്ക് ഈ സമ്മേളനത്തിൽ തുടക്കം കുറിക്കും. അതിന്റെ ഭാഗമായി ഗവർണ്ണറുടെ പ്രസംഗവും ബജറ്റ് പ്രസംഗവും ഡിജിറ്റൽ രൂപത്തിൽ അവതരിപ്പിക്കുന്നതിനുള്ള തയ്യാറെടുപ്പുകളും പൂർത്തിയായിട്ടുണ്ട്. പാർലമെന്റ് പാസാക്കിയ നിയമത്തെ സംബന്ധിച്ച് അഭിപ്രായവ്യത്യാസം അറിയിക്കാനുള്ള അവകാശം നിയമസഭയ്ക്കുണ്ടെന്ന് മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായി സ്പീക്കർ പറഞ്ഞു. അതു നിയമവിരുദ്ധമാണെന്ന് ഗവർണർ അഭിപ്രായപ്പെട്ടപ്പോൾ അങ്ങനെയല്ല എന്നു വിശദീകരിക്കുകയാണ് താൻ ചെയ്തത്.

ജനങ്ങൾക്കിടയിൽ സഭയെക്കുറിച്ച തെറ്റിദ്ധാരണ പരത്തുന്ന അവസ്ഥ വന്നപ്പോൾ പ്രതികരിക്കേണ്ടത് സഭാധ്യക്ഷൻ എന്ന നിലയിൽ തന്റെ ചുമതലയാണ്. ഗവർണർക്കെതിരെ പ്രതിപക്ഷം പ്രമേയം കൊണ്ടുവന്നാൽ അതിന് സഭയുടേതായ നടപടിക്രമങ്ങളുണ്ട്. റൂൾ 130 പ്രകാരം ഒരു പ്രമേയം അനുവദിക്കാമെന്നാണ് ചട്ടം. എന്നാൽ, ഉപക്ഷേപത്തിന് ദിവസം നിശ്ചയിച്ച് അറിയിച്ച് മാത്രമേ അവതരിപ്പിക്കാൻ കഴിയൂ. സഭയിലെ സമയം കൂടി പരിഗണിച്ച് സഭാ നാഥനുമായി ആലോചിച്ച്ശേഷം, കാര്യോപദേശക സമിതിയിൽ ചർച്ച ചെയ്തു തീരുമാനമെടുക്കുമെന്ന് സ്പീക്കർ മറുപടി നൽകി.

Eng­lish Sum­ma­ry: Leg­isla­tive ses­sion begins today.

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.