July 2, 2022 Saturday

Latest News

July 1, 2022
July 1, 2022
July 1, 2022
July 1, 2022
July 1, 2022
July 1, 2022
July 1, 2022
July 1, 2022
July 1, 2022
July 1, 2022

നിയമസഭ സമ്മേളനം 30 മുതല്‍

By Janayugom Webdesk
January 20, 2020

നിയമസഭ സമ്മേളനത്തിന് ജനുവരി 30 മുതല്‍ തുടക്കമാകും. പ്രധാന നിയമ നിർമ്മാണങ്ങൾക്കും ബജറ്റ് അവതരണത്തിനുമായി വിളിച്ചുചേർക്കുന്ന നിയമസഭ സമ്മേളനം ഫെബ്രുവരി 14ന് അവസാനിക്കും. ജനുവരി 30ന് ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ ആരംഭിക്കുന്ന സഭാസമ്മേളനത്തിൽ ഫെബ്രുവരി ഏഴിന് അടുത്ത സാമ്പത്തിക വർഷത്തെ ബജറ്റ് ധനമന്ത്രി ഡോ. ടി എം തോമസ് ഐസക്ക് അവതരിപ്പിക്കും.
അന്തരിച്ച മുൻ നിയമസഭ സമാജികർക്ക് അന്തിമോപചാരം അർപ്പിച്ച് 31ന് സഭ പിരിയും. ഒരു വർഷത്തെ ആദ്യസഭ തുടങ്ങുമ്പോൾ ഗവർണറുടെ നയപ്രഖ്യാപനത്തോടെ വേണമെന്ന കീഴ്‌വഴക്കം പാലിക്കാനാണ് ആദ്യദിനം അന്തിമോപചാരം ഒഴിവാക്കിയത്.

Eng­lish Sum­ma­ry: Leg­isla­tive ses­sion starts from 30th.

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.