Friday
06 Dec 2019

ചൈനയിൽ നാശം വിതച്ച് ലെകിമ ചുഴലികാറ്റ്: 22 മരണം

By: Web Desk | Sunday 11 August 2019 12:46 PM IST


ബെയ്ജിംഗ്: ചൈനയില്‍ ലെകിമ ചുഴലിക്കൊടുങ്കാറ്റ് വ്യാപക നാശം വിതയ്ക്കുന്നു. സെജിയാംഗ് പ്രവിശ്യയില്‍ മരിച്ചവരുടെ എണ്ണം 28 ആയി. പത്തോളം പേരെ ഇനിയും കണ്ടെത്താനുണ്ട്. 10 ലക്ഷംപേരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയതായും സര്‍ക്കാര്‍ നിയന്ത്രിത മാധ്യമമായ സിന്‍ഹുവ റിപ്പോര്‍ട്ട് ചെയ്തു.

ലെകിമയുടെ സംഹാരതാണ്ഡവത്തില്‍ ആയിരക്കണക്കിനു വീടുകളിലേക്കുള്ള വൈദ്യുതി ബന്ധം താത്കാലികമായി തടസപ്പെട്ടു. കൊടുങ്കാറ്റിനെത്തുടര്‍ന്നുണ്ടായ കടലാക്രമണത്തില്‍ തീരപ്രദേശത്തെ കെട്ടിടങ്ങള്‍ ഭീഷണിയിലാണെന്ന് സിന്‍ഹുവ കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു.

you may also like this video

Related News