Web Desk

കണ്ണൂര്‍

May 02, 2021, 9:54 am

കണ്ണൂര്‍ ജില്ലയില്‍ എല്‍ഡിഎഫ് മുന്നേറുന്നു

Janayugom Online

സംസ്ഥാനത്ത് കേരളാ നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ കണ്ണൂര്‍ ജില്ലയില്‍ പത്ത് മണ്ഢലങ്ങളില്‍ എല്‍ഡിഎഫ് ചെയ്യുന്നു.  പയ്യന്നൂര്‍— ടി ഐ മധുസൂദനന്‍ , കല്യാശ്ശേരി- എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം വിജിന്‍ മുന്നില്‍, തളിപ്പറമ്പ്- എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം വി ഗോവിന്ദന്‍ മുന്നില്‍, ഇരിക്കൂര്‍— യുഡിഎഫ് സ്ഥാനാര്‍ത്ഥി സജീവ് ജോസഫ് മുന്നില്‍ അഴീക്കോട്- എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ വി സുമേഷ് മുന്നില്‍ കണ്ണൂര്‍— എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി, കടന്നപ്പള്ളി രാമചന്ദ്രന്‍ ‚ധര്‍മ്മടം- എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പിണറായി വിജയന്‍, തലശ്ശേരി- എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എ എന്‍ ഷംസീര്‍ , കൂത്തുപറമ്പ്- എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ പി മോഹനന്‍ , മട്ടന്നൂര്‍— എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ കെ ഷൈലജ , പേരാവൂര്‍— എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സക്കീര്‍ ഹുസൈന്‍ എന്നിവരാണ് മുന്നില്‍.

നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഫല സൂചനകള്‍ പുറത്തുവരുമ്പോള്‍ ഉടുമ്പന്‍ചോല മണ്ഡലത്തില്‍ എല്‍ഡിഎഫ് ലീഡ് ചെയ്യുന്നു. സിപിഐഎം സ്ഥാനാര്‍ത്ഥി എംഎം മണിയുടെ ലീഡ് നില 5000 കടന്നു. യുഡിഎഫിന്റെ ഇ. എം അഗസ്തിയാണ് തൊട്ടുപിന്നില്‍. എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി സന്തോഷ് മാധവനാണ് മത്സരരംഗത്തുള്ളത്.  വട്ടിയൂര്‍ക്കാവില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വി കെ പ്രശാന്ത് മുന്നില്‍. 350 വോട്ടുകള്‍ക്കാണ് വി കെ പ്രശാന്ത് മുന്നിട്ടു നില്‍ക്കുന്നത്. വട്ടിയൂര്‍ക്കാവില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി വീണാ എസ് നായര്‍ രണ്ടാം സ്ഥാനത്ത്. ബിജെപി സ്ഥാനാര്‍ത്ഥിയായി വി വി രാജേഷാണ് രണ്ടാം സ്ഥാനത്ത്

ആദ്യ ഫലസൂചനകള്‍ പുറത്തു വരുമ്പോള്‍ 88നിയോജക മണ്ഡലങ്ങളില്‍ എല്‍ഡിഎഫും 56 മണ്ഡലങ്ങളില്‍ യുഡിഎഫും രണ്ട് മണ്ഡലങ്ങളില്‍ എന്‍ഡിഎയുമാണ് മുന്നേറുന്നത്.

എല്‍ഡിഎഫ് ‑88
യുഡിഎഫ് — 49
എന്‍ഡിഎ — 03
മറ്റുള്ളവര്‍ — 0

Eng­lish sum­ma­ry: Elec­tion results 2021
You may also like this video: