മേക്കോവർ നടത്തി ഏവരെയും ഞെട്ടിക്കുന്ന താരമാണ് ലെന. കഥാപാത്രത്തിന് വേണ്ടി എന്ത് മാറ്റവും ലെന സ്വീകരിക്കാറുണ്ട്. അതുകൊണ്ട് തന്നെയാണ് ലെനയ്ക്ക് ഇത്രയേറെ ആരാധകർ ഉള്ളതും. വീണ്ടും ഒരു മേക്കോവറിലൂടെ ആരാധകരെ അമ്പരിപ്പിച്ചിരിക്കുകയാണ് ലെന.
വാക്ക് വിത്ത് സിനിമ പ്രസൻസിന്റെ ബാനറിൽ ജോസഫ് ധനൂപും പ്രസീനയും നിർമ്മിക്കുന്ന ആർട്ടിക്കിൾ 21 എന്ന ചിത്രത്തിന് വേണ്ടിയാണ് ലെനയുടെ ഇത്തവണത്തെ മേക്കോവർ.
നവാഗതനായ ലെനിൻ ബാലകൃഷ്ണനാണ് ചിത്രത്തിന്റെ സംവിധായകൻ. സിഗരറ്റ് പുകച്ചുകൊണ്ട് ഗ്ലാസിലേയ്ക്ക് മദ്യം പകരുന്ന ലെനയെയാണ് ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങുമ്പോള്‍ കാണാൻ കഴിയുന്നത്. ലെനയുടെ പുത്തൻ ലുക്കിലുള്ള മൂന്ന് ചിത്രങ്ങളാണ് ഇപ്പോള്‍ പുറത്ത് വിട്ടിരിക്കുന്നത്.
ഏവരെയും അമ്പരിപ്പിച്ച ഈ മേക്കോവറിന് നല്ല പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ഗോപിസുന്ദർ സംഗീതവും പശ്ചാത്തല സംഗീതവും നിർവഹിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം അഷ്കറാണ്. സൗണ്ട് ഡിസൈൻ രംഗനാഥും എഡിറ്റിംഗ് സന്ദീപ് നന്ദകുമാറുമാണ്.
English Summary: Lena’s new look in new movie article 21.
you may also like this video;