ട്രക്കിനടിയിൽ കുട്ടിയാന, ഇഴഞ്ഞുനീങ്ങി പുള്ളിപ്പുലി; നൊമ്പരകാഴ്ച

Web Desk
Posted on February 02, 2020, 1:09 pm

റോഡിലൂടെ എഴുനേൽക്കാൻ പോലുമാകാതെ ഇഴഞ്ഞു നീങ്ങുന്ന പുള്ളിപുലിയും, ട്രക്കിനടിയിൽപ്പെട്ട് ജീവൻ നഷ്‌ടമായ കുട്ടിയാന… സമൂഹമാധ്യമങ്ങളിൽ ബോളിവുഡ് താരമായ രൺദീപ് ഹൂഡ പങ്കുവച്ച ഈ ദൃശ്യങ്ങൾ ഏവരുടെയും ഉള്ളുലയ്ക്കുന്നതാണ്. വന്യമൃഗങ്ങൾ ജനവാസ കേന്ദ്രങ്ങളിൽ ഇറങ്ങുന്നതിലൂടെ ഇത്തരം ക്രൂരതകളാണ് നേരിടുന്നത്.

എഴുനേൽക്കാൻ പോലും കഴിയാതെ ഇഴഞ്ഞു നീങ്ങുന്ന പുള്ളിപ്പുലിയുടെ ചുറ്റും കൂടി നിൽക്കുന്ന ജനക്കൂട്ടത്തെയും ദൃശ്യങ്ങളിൽ കാണാം. ട്രക്കിനടിയിൽ ജീവൻ നഷ്ടപ്പെട്ട് കിടക്കുന്ന കുട്ടിയാനയുടെ ചിത്രവും ഇതിനോടൊപ്പം അദ്ദേഹം പങ്ക് വച്ചത്. ഇത്തരം ദുരന്തങ്ങൾ വാഹനം ഓടിക്കുന്നവർ സൂക്ഷിച്ചാൽ ഒഴിവാക്കാമെന്നും ഹൂഡ കുറ്റപ്പെടുത്തി.

കൃഷിയിടത്തിലിറങ്ങിയ ആനയെ പിന്നിലൂടെ ഓടിയെത്തി ക്രൂരമായി മർദിക്കുന്ന യുവാവിന്റെ ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം ചർച്ചയായിരുന്നു. ഗ്രാമവാസികളെ കണ്ട് ഭയന്നോടിയ ആനയുടെ പിന്നാലെ ചെന്നായിരുന്നു ഇയാളുടെ ക്രൂരമായ ആക്രമണം.

Eng­lish summary:Leopard being fatal­ly injured in acci­dent

YOU MAY ALSO LIKE THIS VIDEO