കള്ളക്കടത്തിനത്തിൽ ഇനി പുലിയും: ഒരു മാസക്കാരനായ പുലിക്കുട്ടിയെ പാലൂട്ടി അധികൃതർ

Web Desk
Posted on February 02, 2019, 7:58 pm

അന്താരാഷ്ട്ര വിമാനത്താവളത്തില്‍ യാത്രക്കാരന്റെ ബാഗിനുള്ളില്‍ ഒരുമാസം പ്രായമുള്ള പുലിക്കുട്ടി.

ചെന്നൈ എയര്‍ ഇന്റെലിജന്‍സ് നടത്തിയ പരിശോധനയ്ക്കിടയിലാണ് ഒരു മാസംപ്രായമായ പുലിക്കുട്ടിയെ യാത്രക്കാരന്റെ ബാഗില്‍ നിന്നും കണ്ടെടുത്തത്. പുലിക്കുട്ടിയെ കടത്താന്‍ ശ്രമിച്ച യാത്രക്കാരനെ അറസ്റ്റു ചെയ്തു.

തായ്‌ലന്‍ഡ് തലസ്ഥാനമായ ബാങ്കോക്കില്‍നിന്ന് ചെന്നൈയിലെത്തിയ യാത്രക്കാരന്റെ ബാഗിൽ നിന്നാണ് ഒളിപ്പിച്ച് അനധികൃതമായി കടത്താന്‍ ശ്രമിച്ച പുള്ളിപ്പുലിക്കുട്ടിയെ അധികൃതര്‍ പിടിച്ചെടുത്തത്.

അവശ നിലയിലായിരുന്ന പുലിക്കുട്ടിക്ക് വിമാനത്താവള അധികൃതര്‍ പാല്‍ നല്‍കി. ഇതിന്റെ ദൃശ്യങ്ങള്‍ വാര്‍ത്താ ഏജന്‍സി പുറത്തുവിട്ടിട്ടുണ്ട്. പുലിക്കുട്ടിയെ ചെന്നൈ അരിജ്ഞര്‍ അണ്ണാ സൂവോളജിക്കല്‍ പാര്‍ക്കിലേക്ക് മാറ്റി.