കൊല്ലത്ത് പുലിയിറങ്ങിയതായി ആശങ്ക

Web Desk
Posted on December 08, 2018, 9:03 pm
ഇടപ്പാളയത്ത് പുലി കടിച്ചു കൊന്ന വളർത്ത് നായുടെ ജഡം

പുനലൂർ: വീട്ടു മുറ്റത്ത് കെട്ടിയിട്ടിരുന്ന വളർത്ത് നായയെ പുലി കടിച്ചു കൊന്നു. ആര്യങ്കാവ് പഞ്ചായത്തിലെ ഇടപ്പാളയം ഷാനു ഭവനിൽ ഷാജിയുടെ വീട്ടു മുറ്റത്ത് കെട്ടിയിരുന്ന വളര്‍ത്തു നായയെയാണ് പുലി കടിച്ചു കൊന്നത്.

രാവിലെ പുറത്തിറങ്ങിയ വീട്ടുകാരാണ്  നായയെ പുലി കടിച്ചു കീറി ഭക്ഷിച്ച നിലയിൽ കണ്ടത്. തെന്മല പഞ്ചായത്തിലെ ഉപ്പ് കുഴിയാൻ വെള്ളിയാഴ്ച പുലർച്ചെ ഇറങ്ങിയ പുലി ശിവൻ പിള്ളയുടെ ഗർഭിണിയായ പശുവിനെ കടിച്ചു കൊന്നിരുന്നു. തുടർന്ന് ഇവിടെ പുലിക്കൂട് സ്ഥാപിക്കുമെന്ന് സ്ഥലത്തെത്തിയ വനപാലകർ നാട്ടുകാർക്ക് ഉറപ്പ് നൽകി. എന്നാൽ ആര്യങ്കാവ് പഞ്ചായത്തിൽ പുലി ശല്യം രൂക്ഷമായിട്ടും നടപടി ഇല്ലെന്ന പരാതി വ്യാപകമായിട്ടുണ്ട്.