Web Desk

January 03, 2020, 9:15 am

വയനാട്ടിൽ വീട്ടുമുറ്റത്തെ കിണറ്റിൽ പുള്ളിപ്പുലി വീണു

Janayugom Online

വയനാട്: വയനാട് വൈത്തിരി വട്ടവയലിൽ വീട്ടുമുറ്റത്തെ കിണറ്റിൽ പുള്ളിപ്പുലി വീണു. വട്ടവയൽ സ്വദേശി ഗോപി എന്നയാളുടെ വീട്ടുമുറ്റത്തെ കിണറ്റിലാണ് പുള്ളിപ്പുലി വീണത്. അബന്ധത്തിൽ കിണറ്റിൽ വീണതാകാം എന്നാണ് വനം വകുപ്പ് അധികൃതർ പറയുന്നത്. വനം വകുപ്പ് സ്ഥലത്തെത്തി പുലിയെ കയറ്റാനുള്ള നടപടികൾ തുടങ്ങിയിരിക്കുകയാണ്. കയർ കെട്ടി മുകളിലേയ്ക്ക് എടുക്കാനാണ് അധികൃതരുടെ ശ്രമം. രക്ഷിച്ച ശേഷം പുള്ളിപ്പുലിയെ കാട്ടിലേയ്ക്ക് എത്തിക്കുമെന്ന് വനം വകുപ്പ് അധികൃതർ വ്യക്തമാക്കി.

Eng­lish Sum­ma­ry: leop­ard fell in the well in Wayanad.

you may also like this video;