കേരളത്തിലെ കുറഞ്ഞ മരണ നിരക്ക് സൂചിപ്പിക്കുന്നത് സംസ്ഥാനത്തിന്റെ പ്രതിരോധ മികവിനെയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തിങ്കളാഴ്ച മാത്രം ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തത് 36,806 കേസുകളും 596 മരണങ്ങളുമാണ്. എന്നാൽ തമിഴ്‌നാട്ടിൽ തിങ്കളാഴ്ച 4,985 കേസുകളും 70 മരണങ്ങളുമാണ് റിപ്പോർട്ട് ചെയ്തത്. കർണ്ണാടകത്തിലാകട്ടെ 3,648 കേസുകളും 72 മരണങ്ങളും റിപ്പോർട്ട് ചെയ്തു.
എന്നാൽ ജനസാന്ദ്രതയും, വയോജന സാന്ദ്രതയും, ഹൃദ്രോഗം പോലുള്ള രോഗങ്ങളുടെ എണ്ണവുമൊക്കെ വളരെ കൂടുതലുള്ള കേരളത്തിൽ കുറഞ്ഞ മരണ നിരക്കാണുള്ളത്. ടെസ്റ്റുകളുടെ കാര്യത്തിലും കേരളം ബഹുദൂരം മുന്നിലാണ്. ഒരു പോസിറ്റീവ് കേസിനു 44 ടെസ്റ്റുകളാണ് കേരളത്തിൽ നടത്തുന്നത്. മഹാരാഷ്ട്രയിൽ അഞ്ച്, ഡൽഹിയിൽ ഏഴ്, തമിഴ്‌നാട്ടിൽ 11, കർണാടകയിൽ 17, ഗുജറാത്തിൽ 11 എന്ന നിലയിലാണ്. ലോകത്തു തന്നെ മരണനിരക്ക് ഏറ്റവും കുറഞ്ഞ പ്രദേശങ്ങളിലൊന്നാണ് കേരളം. കേരളത്തിലെ മരണനിരക്ക് 0.33 ശതമാനം ആണ്. അതായത് 100 പേരിൽ 0.33 പേരാണ് കോവിഡ് ബാധിച്ചു മരിച്ചത്.
അതേസമയം ഡൽഹിയിലെ മരണനിരക്ക് മൂന്ന് ശതമാനവും, തമിഴ്‌നാട്ടിൽ 1.5 ശതമാനവും, മഹാരാഷ്ട്രയിൽ 3.8 ശതമാനവും. ഗുജറാത്തിൽ 4.4 ശതമാനവും കർണാടകയിൽ 2.1 ശതമാനവുമാണ്. ജനുവരി 30നാണ് ലോകാരോഗ്യ സംഘടന ആഗോള തലത്തിൽ കോവിഡ് 19 പ്രതിരോധത്തിനായി അടിയന്തര മുന്നറിയിപ്പ് നൽകിയത്. എന്നാൽ കേരളം ജനുവരി ആദ്യം തന്നെ പ്രശ്‌ന സാധ്യതകൾ മുൻകൂട്ടിക്കണ്ട് പ്രതിരോധ പ്രവർത്തനങ്ങൾ ആരംഭിച്ചു. സെക്കൻഡറി കോണ്ടാക്ടുകൾ പിൻതുടരുന്ന ഇന്ത്യയിലെ ഒരേയൊരു സംസ്ഥാനം കേരളമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ENGLISH SUMMARY; less death rate indicates immunity power
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.