October 2, 2022 Sunday

കൊച്ചിന്‍ ഷിപ്‌യാര്‍ഡ് ലാഭത്തില്‍ കുറവ്

Janayugom Webdesk
കൊച്ചി
November 13, 2020 2:13 pm

കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ കൊച്ചിന്‍ ഷിപ്‌യാര്‍ഡ് ലിമിറ്റഡിന്റ അറ്റാദായം നടപ്പു സാമ്പത്തിക വര്‍ഷം സെപ്തംബര്‍ 30ന് അവസാനിച്ച രണ്ടാം പാദത്തില്‍ 47.79 ശതമാനം കുറഞ്ഞ് 108.36 കോടി രൂപയിലെത്തി. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ 207.57 കോടി രൂപയായിരുന്നു. 

അതേസമയം ഒന്നാം പാദത്തിലെ 42.64 കോടി രൂപയെ അപേക്ഷിച്ച് ഈ പാദത്തില്‍ അറ്റാദായം 39.35 ശതമാനം വര്‍ധന രേഖപ്പെടുത്തി. പ്രവര്‍ത്തന വരുമാനം 32.43 ശതമാനം കുറഞ്ഞ് 657.40 കോടി രൂപയായി. കമ്പനിയുടെ മൊത്ത വരുമാനം 702.74 കോടി രൂപയാണ്. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ 1052.5 കോടിയായിരുന്നു. ടെംബ ഷിപ്യാര്‍ഡ് ലിമിറ്റഡ് എന്ന കമ്പനിയെ ഏറ്റെടുക്കുന്ന പ്രക്രിയ ഈ പാദത്തില്‍ പൂര്‍ത്തിയാക്കി. ഇതോടെ ഈ കപ്പല്‍ശാല ഒരു കൊച്ചിന്‍ ഷിപ്യാര്‍ഡിന്റെ പൂര്‍ണ ഉടമസ്ഥതയിലായി.

ENGLISH SUMMARY: less prof­itable in cochin shipyard
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.