July 4, 2022 Monday

Latest News

July 4, 2022
July 4, 2022
July 4, 2022
July 4, 2022
July 4, 2022
July 4, 2022
July 4, 2022
July 4, 2022
July 4, 2022
July 4, 2022

കോവിഡ് കാലത്തെ ബാലപാഠങ്ങൾ

Janayugom Webdesk
February 23, 2021

ക്ലാസ് മുറിക്കുള്ളിൽ നിന്നും മാറി പുതിയ പഠന സമ്പ്രദായത്തിലൂടെ കടന്നു പോയ ഒരു അധ്യയന വർഷത്തിന്റെ അവസാനത്തിലേക്ക് കടന്നെത്തുമ്പോൾ വിദ്യാഭ്യാസ മേഖല അതിജീവനത്തിന്റെ ബാലപാഠങ്ങൾ കടന്ന് എ പ്ലസ് നേടിയിരിക്കുകയാണ്.

ഓൺലൈൻ വിദ്യാഭ്യാസത്തിന്റെ പരിമിതികളെ മനസിലാക്കിക്കൊണ്ടു തന്നെ പഠന രംഗത്ത് പുതിയ മാറ്റങ്ങൾ പരീക്ഷിക്കുന്നതിനും അത് ഒരു പരിധി വരെ വിജയകരമായി മുന്നോട്ടു കൊണ്ടുപോകുന്നതിനും സാധ്യമായി എന്നതു തന്നെയാണ് പൊതു വിദ്യാഭ്യാസത്തിന്റെ വിജയം.

കോവിഡ്‌മൂലം കുഞ്ഞുങ്ങൾക്ക് വിദ്യാഭ്യാസം നഷ്ടമാകാൻ പാടില്ല എന്നത് മാത്രമല്ല സർക്കാർ ശ്രദ്ധിച്ചത്. ഒരു അധ്യയന വർഷം കുഞ്ഞുങ്ങൾക്ക് ലഭിച്ചിരുന്നതെല്ലാം തുടർന്നും ലഭിക്കുന്നതിന് സാധ്യമായതെല്ലാം ചെയ്തു. പാഠപുസ്തകങ്ങൾ കൃത്യസമയത്ത് എത്തിക്കുന്നതിനും. ഭക്ഷ്യ ലഭ്യത ഉറപ്പാക്കുന്നതിനും, വിവിധ സ്കോളർഷിപ്പുകളും, ഗ്രാന്റുകളും കുഞ്ഞുങ്ങൾക്ക് മുടങ്ങാതെ ലഭ്യമാക്കുന്നതിനും സർക്കാർ കൃത്യമായ ഇടപെടലുകൾ നടത്തി.

പൊതുവിദ്യാഭ്യാസ ശാക്തീകരണത്തിന് സംസ്ഥാനത്തെ തിരഞ്ഞെടുക്കപ്പെട്ട വിദ്യാലയങ്ങൾക്ക് മെച്ചപ്പെട്ട കെട്ടിടങ്ങൾ നിർമ്മിച്ച് ഹൈടെക് ആക്കിത്തീർത്തു. ക്ലാസ് മുറി വിദ്യാഭ്യാസത്തിൽ നഷ്ടമായത് തിരിച്ചു പിടിക്കുന്നത് പഠനരംഗത്ത് നൂതനമായ പല പരിഷ്ക്കാരങ്ങളും വരുത്തുമ്പോൾ തന്നെ മുഖാമുഖമുള്ള പഠന രീതിയുടെയും, സൗഹൃദങ്ങളുടെയും നഷ്ടം വളരെ വലുതാണ്. ആശയവിനിമയത്തിന് യാന്ത്രിക ഉപകരണങ്ങളെ ആശ്രയിക്കുമ്പോൾ അധ്യാപകരുടെ പുഞ്ചിരിയിലും, ഒരു സ്പർശനത്തിലും ലഭിക്കേണ്ട സ്നേഹ ബന്ധത്തിന്റെ ഊഷ്മളത തീരാനഷ്ടമായി ശേഷിക്കുന്നു.

കളിച്ചും, ചിരിച്ചും തോളോട്തോൾ ചേർന്നു നടന്നും കുട്ടികൾ അനുഭവിച്ചു വന്നിരുന്ന സ്കൂൾ അനുഭവങ്ങളെ ഒരധ്യയന വർഷം കോവിഡ് നഷ്ടപ്പെടുത്തി എന്നത് യാഥാർത്ഥ്യമാണ്.

വീടുകളിൽ മാത്രമായി ഒതുക്കപ്പെട്ട കുഞ്ഞുങ്ങളുടെ മാനസികവ്യാപാരങ്ങളും സമ്മർദ്ദത്തിന് അടിപ്പെട്ടിട്ടുണ്ട്. സ്കൂളിൽ നിന്ന് നേരിട്ട് അനുഭവിക്കേണ്ട ഒരുപാട് കാര്യങ്ങൾ’ ലഭിക്കാതെ പോയതിന്റെ ദുഃഖം കുട്ടികളിലുണ്ട്.

ഈ വർഷം ഒന്നാം തരത്തിൽ പ്രവേശനം നേടിയ കുഞ്ഞുങ്ങൾക്ക് സ്കൂളിന്റെ സാമീപ്യം അനുഭവിക്കാനാകാത്തതും, പത്താം ക്ലാസിലെ കുട്ടികൾക്ക് തങ്ങളുടെ ക്ലാസിന്റെ അവസാന നാളുകൾ ആസ്വദിക്കാനാകാതെ പോയതും ജീവിതത്തിലെ നഷ്ടം തന്നെയാണ്.

സാങ്കേതികവിദ്യയെ പരിശീലിച്ച് സ്കൂൾ ജീവിതത്തിന്റെ സ്വാഭാവിക നന്മകളെ നഷ്ടപ്പെടുത്തിയ കോവിഡ് കാലത്തെ ശപിക്കാതിരിക്കാനാകില്ല. അത്രമാത്രം അടുത്തിടപഴകിയിരുന്ന വിദ്യാലയത്തെ കുഞ്ഞുങ്ങളിൽ നിന്നകറ്റിയ പകർച്ചവ്യാധി അവരുടെ ദൈനംദിന ശീലങ്ങളെയും തകർത്തു കളഞ്ഞു.

കുഞ്ഞുങ്ങളുടെ മനസിനെ മറ്റൊരു സംഘർഷ ഭൂമിയാക്കി മാറ്റി എന്നതാണ് യാഥാർത്ഥ്യം.

സാമൂഹിക ഇടപെടലുകളും, പെരുമാറ്റ ശീലവും പകർന്നു തന്നത് വിദ്യാലയങ്ങളാണ്. ഒരു മുഖാവരണം കൊണ്ടും, സാമൂഹിക അകലം പാലിച്ചും നാം കഴിയേണ്ടി വന്നപ്പോൾ സ്നേഹത്തിന്റെ ബാലപാഠങ്ങൾ പോലും മാഞ്ഞു പോയി.

വിദ്യാഭ്യാസ മേഖലയ്ക്ക് ആവശ്യമായ യാന്ത്രിക പഠനസംവിധാനങ്ങൾ ഒരുക്കി പുതിയ ശീലത്തിലേക്ക് നയിച്ചത് വസ്തുതയാണെങ്കിലും കോവിഡ്കാല അധ്യയന വർഷം കുഞ്ഞുങ്ങൾക്ക് ഏറെ വേദനകൾ നൽകിയാണ് കടന്നു പോകുന്നത്.

സ്കൂൾ മുറ്റം തിരിച്ചു പിടിക്കാനുള്ള പോരാട്ടത്തിലാണ് കുഞ്ഞുങ്ങൾ. മൊബൈലിന്റെയും, കമ്പ്യൂട്ടറിന്റെയും, ടി വി യുടെയും ലോകത്തെ അവർ വെറുത്തു കഴിഞ്ഞു.

അധ്യാപകരുടെ പുഞ്ചിരിയും, സാമീപ്യവും, സ്പർശനവുംകൊണ്ട് സമ്പന്നമാകുന്ന ക്ലാസ് മുറികൾ ഉണരുമ്പോഴാണ് വിദ്യാഭ്യാസം പൂർണമാകുന്നത്. യാന്ത്രികതയുടെ ലോകത്ത് നിന്ന് കോവിഡിനെ തകർത്ത് പള്ളിക്കൂട മുറ്റത്തേക്ക് ഓടിയെത്താൻ വെമ്പൽ കൊള്ളുന്ന കുഞ്ഞു മനസുകളാണ് വിദ്യാലയത്തിന്റെ മണികിലുക്കങ്ങൾ. അടുത്ത അധ്യയന വർഷം അകലങ്ങൾ മാറി അടുപ്പത്തിന്റേതാകട്ടെ എന്ന് പ്രത്യാശിക്കാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.