മനാലിനെ ഓര്‍ത്തുകാണുമോ?

Web Desk
Posted on October 09, 2017, 1:46 am

സെപ്റ്റംബര്‍ 29ലെ സ്ത്രീയുഗത്തില്‍ പടയോട്ടത്തില്‍ ജയിച്ച മനാലിന്റെ നഷ്ടങ്ങളെക്കുറിച്ച് കെ രംഗനാഥ് തയാറാക്കിയ ഫീച്ചര്‍ കണ്ണുകളെ ഈറനണിയിക്കുന്നതായി.
സ്ത്രീകള്‍ക്കു വാഹനമോടിക്കാന്‍ വിലക്കേര്‍പ്പെടുത്തിയിരുന്ന സൗദിയില്‍ 2011ല്‍ വിലക്ക് ലംഘിച്ച് രാജപാതയിലൂടെ കാറോടിച്ച മനാലെന്ന ധീരവനിതയെ തേടിയെത്തിയതന്ന് പുരുഷാധിപത്യത്തിന്റെ പകപോക്കലുകളായിരുന്നു. സ്ത്രീകള്‍ വാഹനമോടിക്കരുതെന്ന പ്രാകൃത നിയമം ലംഘിച്ച മനാലിന് നഷ്ടമായത് രാജ്യത്തെയും ജീവിതപങ്കാളിയേയും മകനേയും കുടുംബാംഗങ്ങളേയും തൊഴിലുമടങ്ങിയ സര്‍വസ്വവുമായിരുന്നു. സര്‍വവും നഷ്ടമായ ഒരു സ്ത്രീയുടെ ദയനീയാവസ്ഥയുടെ ആഴം ഊഹിക്കാമല്ലോ.
ഭാവിയില്‍ സൗദിക്കു ഗുണകരമായിത്തീരേണ്ടിയിരുന്ന ആശയം വിലക്കുകാലത്തു പ്രാവര്‍ത്തികമാക്കിയതിന്റെ പേരില്‍ അനുഭവിക്കേണ്ടി വന്ന കൊടിയ ശിക്ഷകള്‍ താങ്ങാനാവാതെ രാജ്യം വിടേണ്ടിവന്ന പടനായികയെ സ്ത്രീകള്‍ക്ക് വാഹനമോടിക്കുന്നതിനേര്‍പ്പെടുത്തിയ വിലക്കവസാനിപ്പിക്കാന്‍ തയാറായ സൗദി ഭരണകൂടമിപ്പോള്‍ ഓര്‍ത്തുകാണുമോ ആവോ? ലേഖകനും സ്ത്രീയുഗത്തിനും നന്ദി.

സി ബാലകൃഷ്ണന്‍, മണ്ണാര്‍ക്കാട്‌