Web Desk

തിരുവനന്തപുരം

December 31, 2020, 11:50 am

ഡിജിപി ആർ ശ്രീലേഖ ഐപിഎസ് റിട്ടേർഡ് ആകുന്നു; ചരിത്രം പടിയിറങ്ങുന്നു

Janayugom Online

സംസ്ഥാനത്തെ ആദ്യ വനിതാ ഐപിഎസ് ഉദ്യോഗസ്ഥയും കേരളത്തിൽ ഡിജിപി പദവിയിലെത്തിയ ആദ്യ ഐപിഎസ് ഉദ്യോഗസ്ഥയുമായ ആർ. ശ്രീലേഖ ഇന്ന് ഔദ്യോഗിക ജീവിതത്തിൽ നിന്ന് വിരമിക്കും. നിലവില്‍ ഫയർ ആൻഡ് റസ്ക്യു സർവീസസ് ഡയറക്ടർ ജനറലാണ്.
1987 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥയായ ശ്രീലേഖ, കോട്ടയത്ത് എഎസ്പിയായാണ് സർവീസ് ജീവിതത്തിന് തുടക്കമിട്ടത്. 1991 ൽ കേരളത്തിലെ ആദ്യ വനിതാ എസ്പിയായി തൃശൂരിൽ ചുമതലയേറ്റു. വയനാട്, പത്തനംതിട്ട, ആലപ്പുഴ എന്നിവിടങ്ങളിൽ എസ്പിയായി പ്രവർത്തിച്ചു.

33 വർഷത്തെ സ്തുത്യർഹമായ സേവനത്തിന് ശേഷം ഇന്ന് ഔദ്യോഗിക സർവീസിൽ നിന്നും വിരമിക്കുന്ന 2004‑ൽ സ്തുത്യർഹമായ സേവനത്തിന് ഇന്ത്യൻ രാഷ്ട്രപതിയുടെ പോലീസ് മെഡലും 2013‑ൽ വിശിഷ്ട സേവനത്തിന് ഇന്ത്യൻ രാഷ്ട്രപതിയുടെ പോലീസ് മെഡലും ഏറ്റുവാങ്ങിയ ആർ ശ്രീലേഖ ഐപിഎസ്. 1987ല്‍ ഇരുപത്തിയാറാം വയസില്‍ ശ്രീലേഖ ഐ.പി.എസ് നേടിയപ്പോള്‍ അതൊരു പുതിയ ചരിത്രവും റെക്കോഡുമായിരുന്നു. കേരളത്തിലെ ആദ്യ വനിതാ ഐപിഎസുകാരി. സ്ത്രീയെന്ന പ്രതിബന്ധങ്ങള്‍ മറികടന്ന്, മൂന്നു ജില്ലകളില്‍ പൊലീസിനെ നയിച്ചു.

കേരളത്തിലെ ആദ്യ വനിതാ അസിസ്റ്റന്റ് പോലീസ് സൂപ്രണ്ട്, ആദ്യ വനിതാ പോലീസ് സൂപ്രണ്ട്, ആദ്യ വനിതാ ജില്ലാ പോലീസ് മേധാവി, ആദ്യ വനിതാ ഡെപ്യൂട്ടി പോലീസ് ഇൻസ്പെക്ടർ ജനറൽ, സിബിഐ ഡെപ്യൂട്ടി പോലീസ് ഇൻസ്പെക്ടർ ജനറൽ, ആദ്യ വനിതാ ക്രൈം ബ്രാഞ്ച് ഡെപ്യൂട്ടി പോലീസ് ഇൻസ്പെക്ടർ ജനറൽ, ആദ്യ വനിതാ പോലീസ് ഇൻസ്പെക്ടർ ജനറൽ, ആദ്യ വനിതാ റേഞ്ച് പോലീസ് ഇൻസ്പെക്ടർ ജനറൽ, ആദ്യ വനിതാ പോലീസ് അഡീഷണൽ ഡയറക്ടർ ജനറൽ, ആദ്യ വനിതാ വിജിലൻസ് ഡയറക്ടർ ജനറൽ(ഇൻ‑ചാർജ്), ആദ്യ വനിതാ പോലീസ് അഡീഷണൽ ഡയറക്ടർ ജനറൽ, ആദ്യ വനിതാ ഇൻറലിജൻസ് മേധാവി, ആദ്യ വനിതാ ട്രാൻസ്‌പോർട്ട് കമ്മീഷണർ, ആദ്യ വനിതാ ജയിൽ മേധാവി, ആദ്യ വനിതാ ഫയർ & റെസ്ക്യൂ സർവീസ് മേധാവി, കേരളത്തിലെ ആദ്യ വനിതാ പോലീസ് ഡയറക്ടർ ജനറൽ, പി.എസ്.സി പരീക്ഷയിൽ ഏറ്റവും കൂടുതൽ ചോദ്യോത്തര വേളയിൽ ആവർത്തിച്ച പോലീസ് ഓഫീസർ. പോലീസ് ഡയറക്ടർ ജനറലും ഫയർ & റെസ്ക്യൂ സർവീസ് മേധാവിയുമായ ശ്രീമതി ആർ ശ്രീലേഖ ഐപിഎസ്

Eng­lish sum­ma­ry: DGP R Sreelekha to retire from service
You may also like this video: