15 October 2024, Tuesday
KSFE Galaxy Chits Banner 2

എൽജി സൂസൻ എൽദോയുടെ “ദി വില്ലേജ് ഡാംസൽ” പ്രകാശനം ചെയ്തു

Janayugom Webdesk
കാലടി
May 27, 2022 5:13 pm

ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല വിവർത്തന പഠന കേന്ദ്രത്തിന്റെ നേതൃത്വത്തിൽ പുസ്തക പ്രകാശന ചടങ്ങ് സംഘടിപ്പിച്ചു. പിഎച്ച്ഡി ഗവേഷക എൽജി സൂസൻ എൽദോയുടെ “ദി വില്ലേജ് ഡാംസൽ” എന്ന പുസ്തകമാണ് പ്രകാശനം ചെയ്തത്. ലളിതാംബിക അന്തർജനത്തിന്റെ ഗ്രാമബാലിക എന്ന പുസ്തകത്തിന്റെ ഇംഗ്ലീഷ് വിവർത്തനമാണ് “ദി വില്ലേജ് ഡാംസൽ”.

പരിപാടിയിൽ വിവർത്തന പഠന കേന്ദ്രത്തിന്റെ കോർഡിനേറ്റർ ഡോ. കെ ആർ സജിത അധ്യക്ഷത വഹിച്ചു. ഗവേഷകൻ എ എ സഹദ് സ്വാഗതം പറഞ്ഞു. പുസ്തകം ഡോ. കെ ആർ സജിത ഡോ. പ്രതീഷ് പീറ്ററിന് നൽകി പ്രകാശനം ചെയ്തു. തുടർന്ന്, വിവർത്തന പഠന കേന്ദ്രത്തിലെ അസിസ്റ്റന്റ് പ്രൊഫസർ ആരിഫ് ഖാൻ പി വൈ പുസ്തകം പരിചയപ്പെടുത്തി. എൽജി സൂസൻ എൽദോ നന്ദി പറഞ്ഞു.

Eng­lish Sum­ma­ry: LG has released Susan Eldo’s “The Vil­lage Damsel”

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.