Web Desk

ന്യൂഡല്‍ഹി

June 08, 2020, 8:27 pm

കോവിഡ് ചികിത്സ ഡല്‍ഹി സ്വദേശികള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയ അരവിന്ദ് കെജ്‌രിവാളിന്റെ പ്രഖ്യാപനം തള്ളി ലഫ്റ്റനന്റ് ഗവര്‍ണര്‍

Janayugom Online

കൊറോണ വൈറസ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ കോവിഡ് ചികിത്സ ഡല്‍ഹി സ്വദേശികള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തുമെന്ന മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ പ്രഖ്യാപനം തള്ളി ലഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബൈജാല്‍. വിചേവം കൂടാതെ എല്ലാ രോഗികള്‍ക്കും ഡല്‍ഹിയില്‍ ചികിത്സ നല്‍കും. സ്ഥിര താമസക്കാരനല്ല എന്നതിന്റെ പേരില്‍ ആര്‍ക്കും ചികിത്സ നിഷേധിക്കാനാവില്ലെന്നും ലഫ്. ഗവര്‍ണര്‍ പുറത്തിറക്കിയ ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ചികിത്സയ്ക്കുള്ള അവകാശം ജീവിക്കാനുള്ള അവകാശത്തിന്റെ ഭാഗമാണെന്ന് വ്യക്തമാക്കുന്ന വിവിധ സുപ്രീം കോടതി ഉത്തരവുകള്‍ ചൂണ്ടിക്കാട്ടിയാണ് ലഫ്റ്റനന്റ് ഗവര്‍ണര്‍ ഉത്തരവിറക്കിയിട്ടുള്ളത്. എല്ലാ സര്‍ക്കാര്‍ — സ്വകാര്യ ആശുപത്രികളും നഴ്‌സിങ് ഹോമുകളും ഡല്‍ഹിയില്‍ സ്ഥിര താമസക്കാരനാണോ അല്ലയോ എന്ന വിവേചനം കൂടാതെ എല്ലാവര്‍ക്കും കോവിഡ് ചികിത്സ നല്‍കണമെന്ന് ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ENGLISH SUMMARY: LG over­rules Kejri­w­al deci­sion reserv­ing Del­hi hos­pi­tals for residents

YOU MAY ALSO LIKE THIS VIDEO