24 April 2024, Wednesday

Related news

March 25, 2024
March 20, 2024
March 12, 2024
March 1, 2024
February 29, 2024
February 6, 2024
February 6, 2024
January 25, 2024
January 24, 2024
January 22, 2024

വാഹനങ്ങൾക്ക് രൂപമാറ്റം വരുത്തിയാൽ ബാധ്യത ഉടമയ്ക്കും നിർമാതാവിനും: ഹൈക്കോടതി

Janayugom Webdesk
കൊച്ചി
September 6, 2022 9:41 pm

വാഹനങ്ങൾക്ക് രൂപമാറ്റം വരുത്തിയാൽ ബാധ്യത വാഹനത്തിന്റെ ഉടമക്കോ നിർമ്മാതാക്കൾക്കോ ആണെന്നും സാമഗ്രികൾ വിൽക്കുന്ന കടയുടമയ്ക്കല്ലെന്നും ഹൈക്കോടതി പറഞ്ഞു. സൺ ഫിലിം ഉൾപ്പെടെയുള്ള വാഹന സാധനങ്ങൾ വിൽക്കുന്ന കടയുടെ ഉടമകളായ കരുനാഗപ്പള്ളി സ്വദേശി അബ്ദുൾ സത്താർ അടക്കമുള്ളവർ നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു ജസ്റ്റിസ് അമിത് റാവൽ.
ആർടി ഓഫീസിൽ നിന്നുള്ള നോട്ടീസ് അധികാരപരിധിക്ക് അപ്പുറമാണെന്ന് കോടതി പ്രഥമദൃഷ്ട്യാ വിലയിരുത്തി. എതിർകക്ഷികൾക്കു കോടതി നോട്ടിസ് നൽകിയിട്ടുമുണ്ട്. ഷോപ്പുകളുടെ റജിസ്ട്രേഷൻ റദ്ദാകുമെന്നാണു ഹർജിക്കാരുടെ ആശങ്ക. വാഹനം മോടിപിടിപ്പിക്കാൻ വാഹനങ്ങളുടെ സ്പെയർ പാർട്സുകളും സാധനങ്ങളും വിൽക്കുന്നത് നിയമവിരുദ്ധമല്ലെന്ന് ഹർജിക്കാർ വാദിച്ചു. അനുവദനീയമല്ലാത്ത എന്തെങ്കിലും വാഹനത്തിൽ ഘടിപ്പിച്ചിട്ടുണ്ടെങ്കിൽ വാഹനത്തിന്റെ ഉടമയ്ക്കെതിരെ നടപടിയെടുക്കണം. കേസ് നവംബർ 15ന് വീണ്ടും പരിഗണിക്കും. 

Eng­lish Sum­ma­ry: Lia­bil­i­ty for mod­i­fi­ca­tion of vehi­cles to own­er and man­u­fac­tur­er: High Court

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.