ട്രിപ്പോളി: ലിബിയയിലെ സുപ്രധാന തുറമുഖങ്ങളിൽ ജനറൽ ഖലീഫ ഹഫ്തറിനെ പിന്തുണയ്ക്കുന്നവർ ഉപരോധം പ്രഖ്യാപിച്ചതോടെ ബെർലിൻ വെടിനിർത്തൽ ചർച്ചകൾ ത്രിശങ്കുവിലാകുമെന്ന് ആശങ്ക. ഇന്നാണ് ബെർലിന്‍ ചർച്ചകൾക്ക് തുടക്കമാകുക.
രാജ്യത്ത് നിന്നുള്ള എണ്ണക്കയറ്റുമതി തടസപ്പെടുത്തി തന്റെ ശക്തി തെളിയിക്കുകയാണ് ലിബിയൻ നാഷണൽ ആർമി നേതാവും രാജ്യത്തിന്റെ കിഴക്കൻ ഭാഗങ്ങൾ നിയന്ത്രിക്കുകയും ചെയ്യുന്ന ഹഫ്തറിന്റെ ലക്ഷ്യം. ഐക്യരാഷ്ട്രസഭ അംഗീകരിച്ച ഫയേസ് അൽ സറാജ് സർക്കാരും ഹഫ്തറും തമ്മിലുള്ള വെടിനിർത്തലിനാണ് ഇന്ന് മുതലുള്ള ചർച്ചയിലൂടെ ശ്രമിക്കുന്നത്. ഇതിനിടെയാണ് തുറമുഖങ്ങളിലെ ഉപരോധത്തിലൂടെ ഹഫ്തർ ശക്തിപ്രകടനത്തിന് ശ്രമിക്കുന്നത്. പത്ത്മാസമായി രാജ്യതലസ്ഥാനത്ത് തുടരുന്ന കലാപം ഇല്ലാതാക്കാനാണ് ലോക നേതാക്കളുടെ ശ്രമം.
ഉപരോധം മൂലം അഞ്ച് ദിവസത്തിനകം എണ്ണയുത്പാദനം നിർത്തി വയ്ക്കേണ്ടി വരുമെന്നാണ് ലിബിയൻ നാഷണൽ ഓയിൽ കോർപ്പറേഷൻ മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. കഴിഞ്ഞ ഏപ്രിൽ മുതലാണ് ഹഫ്തർ ആക്രമണം തുടങ്ങിയിട്ട്. എന്നാൽ യൂറോപ്പ് ഇതിനെ പ്രതിരോധിക്കാൻ യാതൊന്നും ചെയ്യുന്നില്ല. ഈ അവസരം മുതലാക്കാനുള്ള ശ്രമത്തിലാണ് റഷ്യയും തുർക്കിയും.
Libya: blockade of oil ports threatens Berlin ceasefire plan
Show of strength by supporters of Gen Khalifa Hafter comes before crucial talks in German capital