August 19, 2022 Friday

എല്‍ഐസി ഓഹരി വിറ്റഴിക്കൽ: ജീവനക്കാർ പ്രതിഷേധത്തിലേക്ക്

Janayugom Webdesk
February 3, 2020 11:03 pm

ന്യൂഡൽഹി: ലൈഫ് ഇൻഷുറന്‍സ് കോർപ്പറേഷന്റെ ഓഹരികൾ വിറ്റഴിക്കുന്നതിൽ പ്രതിഷേധിച്ച് പ്രക്ഷോഭ പരമ്പരകൾ ആരംഭിക്കാൻ ജീവനക്കാരുടെ വിവിധ സംഘടനകൾ തീരുമാനിച്ചു. മൂന്ന് സംഘടനകളാണ് പ്രധാനമായും ഇപ്പോൾ പ്രക്ഷോഭപരിപാടികള്‍ക്ക് രൂപം നൽകിയിരിക്കുന്നത്. ഇന്നലെ ഉച്ചഭക്ഷണ ഇടവേളയിൽ ജീവനക്കാർ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ഇന്ന് ഉച്ചഭക്ഷണത്തിന് പിരിയുന്നതിന് ഒരു മണിക്കൂർ മുമ്പ് ജോലി ബഹിഷ്ക്കരിച്ച് പ്രതിഷേധിക്കാനും തീരുമാനിച്ചിട്ടുണ്ട്. നല്ലരീതിയിൽ ലാഭമുണ്ടാക്കുന്ന കമ്പനിയാണ് എൽഐസി.

അതുകൊണ്ട് തന്നെ ഇതിനെ സ്വകാര്യവത്ക്കരിക്കേണ്ട യാതൊരു ആവശ്യവുമില്ലെന്ന് ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നു. സര്‍ക്കാരിന്റെ നിക്ഷേപം അഞ്ച് കോടി രൂപയാണ്. ലാഭവിഹിതമായി 2,600 കോടിയാണ് കഴിഞ്ഞവർഷം എൽഐസി നൽകിയതെന്നും ഇവർ കൂട്ടിച്ചേർത്തു. അടിസ്ഥാനസൗകര്യവികസനം, ഭവനനിർമാണം, സാമൂഹ്യ മേഖല തുടങ്ങിയവയ്ക്ക് സർക്കാരിന് പണം ആവശ്യമുള്ളപ്പോഴെല്ലാം തങ്ങൾ സഹായിക്കാറുണ്ട്. ഇതിനെ വിറ്റഴിക്കുന്നതിലൂടെ പൊൻമുട്ടയിടുന്ന താറാവിനെ കൊല്ലുകയാണ് സർക്കാർ ചെയ്യുന്നതെന്നും ജീവനക്കാർ ആരോപിച്ചു.

Eng­lish Sum­ma­ry: LIC stock Sell­ing: Employ­ees protest

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.