രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനമായ എൽഐസിയുടെ നിഷ്ക്രിയ ആസ്തികൾ (എൻപിഎ) ഗണ്യമായി വർധിക്കുന്നതായി റിപ്പോർട്ട്. 2019 സെപ്റ്റംബർ മാസത്തിലെ കണക്കുകൾ പ്രകാരം എൽഐസിയുടെ എൻപിഎ 30,000 കോടി രൂപയായി ഉയർന്നു. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ എൻപിഎ ഇരട്ടിയിലധികം വർധിച്ച് 6.1 ശതമാനമായി ഉയർന്നു. നേരത്തെ എൽഐസിയുടെ എൻപിഎ തോത് 1.5 മുതൽ രണ്ട് ശതമാനം വരെ ആയിരുന്നു.
കോർപ്പറേറ്റുകൾക്കുള്ള വായ്പകളും, നോൺകൺവെർട്ടിബിൾ ഡിബഞ്ചേഴ്സ് ഇനത്തിലും കോടികൾ വായ്പ നൽകിയതാണ് ഇപ്പോഴത്തെ പ്രതിസന്ധിയുടെ മുഖ്യകാരണം. ഐഎൽആന്റ് എഫ്എസ്, വിഡിയോ കോൺ ഇൻഡസ്ട്രീസ്, ഭൂഷൺ പവർ, ഡെക്കാൻ ക്രോണിക്കിൾ, യൂണിടെക് ഉൾപ്പടെയുള്ള സ്ഥാപനങ്ങൾക്ക് നൽകിയ വായ്പകൾ തിരിച്ചടയ്ക്കാത്തതാണ് എൻപിഎ ഗണ്യമായി വർധിക്കാനുള്ള കാരണം.
നിലവിലുള്ള കണക്കുകൾ പ്രകാരം എൽഐസിയുടെ മൊത്തം ആസ്തി 36 ലക്ഷം കോടി രൂപയാണ്. വായ്പ എടുത്ത് തിരിച്ചടയക്കാത്തവരുടെ ആസ്തികൾ കണ്ടുകെട്ടുന്നത് ഉൾപ്പെടെയുള്ള നിയമ നടപടികൾ സ്വീകരിക്കാനുള്ള നിർദ്ദേശം എൽഐസി ചട്ടങ്ങളിലുണ്ട്. പൊതുമേഖലാ സ്ഥാപനങ്ങൾക്ക് നൽകിയ വായ്പാ തിരിച്ചടവും പ്രതിസന്ധിയിലാണെന്നും റിപ്പോർട്ടുകളുണ്ട്.
English summary: LIC’s non-performing assets have increased significantly
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.