മഡ്രിഡ് : സ്വീഡിഷ് പരിസ്ഥിതി പ്രവർത്തക ഗ്രേറ്റ തുൻബർഗിന് ഇന്ത്യയിൽ നിന്നൊരു പിൻഗാമി. പ്രായത്തിൽ കവിഞ്ഞ പക്വതയോടെ പരിസ്ഥിതി സംരക്ഷണത്തിനു വേണ്ടി പ്രസംഗിച്ച് സ്പെയിനിലെ പത്രങ്ങളിൽ നിറയുകയാണ് മണിപ്പൂരിൽ നിന്നുള്ള 8 വയസ്സുകാരി ലിസിപ്രിയ കാംഗുജം. മഡ്രിഡിൽ നടക്കുന്ന യുഎൻ കാലാവസ്ഥ വ്യതിയാന സമ്മേളനത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രാസംഗികയാണ് ഈ മിടുക്കി.
you may also like this video
പിതാവ് കെ.കെ.സിങ്ങിനൊപ്പമാണ് ലിസിപ്രിയ യു.എൻ സമ്മേളനത്തിനെത്തിയിരിക്കുന്നത്. യുഎന്നിൽ നിന്ന് ചടങ്ങിൽ പങ്കെടുക്കാൻ കത്തു കിട്ടിയപ്പോൾ ലിസിപ്രിയയുടെ കുടുംബം ഞെട്ടി എന്നതാണ് വാസ്തവം. വിമാന ടിക്കറ്റിനു മറ്റും സഹായം തേടി മന്ത്രിമാരുൾപ്പെടെ പലരെയും സമീപിച്ചെങ്കിലും ആരും സഹായിച്ചില്ല. ഒടുവിൽ ഭുവനേശ്വറിൽ നിന്നൊരു വ്യക്തി ഫ്ലൈറ്റ് ടിക്കറ്റ് ബുക്ക് ചെയ്തു നൽകി. അമ്മയുടെ സ്വർണം വിറ്റ് ഹോട്ടലും ബുക്ക് ചെയ്തു. എന്നാൽ പുറപ്പെടുന്നതിനു തൊട്ടു മുൻപ് യാത്രയുടെ മുഴുവൻ ചെലവും സ്പാനിഷ് സർക്കാർ ഏറ്റെടുത്തതായി അറിയിപ്പു ലഭിച്ചു.
കാലാവസ്ഥാ മാറ്റത്തിൽ നിന്നും ലോകത്തെ രക്ഷിക്കാൻ സർക്കാർ കണ്ണ് തുറക്കണമെന്നാണ് ഈ കൊച്ചു മിടുക്കിയുടെ ആവശ്യം. അതോടൊപ്പം മനുഷ്യന്റെ വിവേകരഹിതമായ ഇടപെടലുകൾ അവസാനിപ്പിച്ച് പ്രകൃതിയെയും കാലാവസ്ഥയെയും സംരക്ഷിക്കണമെന്നും ലിസിപ്രിയ വ്യക്തമാക്കുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.