25 April 2024, Thursday

ചരിത്രം കുറിച്ച് വീണ്ടും ”ലൈഫ്”; പതിനായിരം ഗൃഹപ്രവേശം ഇന്ന്

Janayugom Webdesk
തിരുവനന്തപുരം
September 18, 2021 10:06 am

സംസ്ഥാനത്തെ അർഹരായ മുഴുവൻ ഭൂരഹിത, ഭവനരഹിതർക്കും ജീവിത സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി ലൈഫ് പദ്ധതിയിലെ വീടുകളുടെ പൂർത്തീകരണ പ്രഖ്യാപനം ഇന്ന് ഉച്ചയ്ക്ക് 12 ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. 2016–2021 കാലയളവിൽ ലൈഫ് ഭവന പദ്ധതിയുടെ ഭാഗമായി വിവിധ ഘട്ടങ്ങളിലായി 26,2131 വീടുകൾ പൂർത്തീകരിച്ചിട്ടുണ്ട്. ഭൂരഹിതരുടെ പുനരധിവാസത്തിനായി 2207 യൂണിറ്റുകളടങ്ങിയ 36 ഭവന സമുച്ഛയങ്ങളുടെ നിർമ്മാണം പുരോഗമിക്കുന്നു. ഇതിന് പുറമെ 17 ഭവന സമുച്ഛയങ്ങളുടെ നിർമാണവും പുരോഗമിക്കുന്നു. 20212026 വരെയുള്ള അഞ്ചുവർഷ കാലയളവിൽ ഓരോ വർഷവും ഒരു ലക്ഷം വീടുകൾ വീതം പൂർത്തിയാക്കി അഞ്ചുലക്ഷം വ്യക്തിഗത വീടുകൾ നിർമിക്കുന്നതിനാണ് സർക്കാർ ലക്ഷ്യമിടുന്നത്. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്ററുടെ അധ്യക്ഷതയിൽ ചേരുന്ന ഉദ്ഘാടന ചടങ്ങിൽ നവകേരളം കർമ്മപദ്ധതി കോർഡിനേറ്റർ ഡോ. ടി എൻ സീമയും തദ്ദേശ സ്വയംഭരണ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ശാരദാ മുരളീധരനും ലൈഫ് മിഷൻ ചീഫ് എക്സിക്യുട്ടീവ് ഓഫീസർ പി ബി നൂഹും പങ്കെടുക്കും.

Eng­lish Sum­ma­ry: ” Life ” again about his­to­ry; house warm­ing of 10,000 hous­es today

You may like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.