ആത്മഹത്യ ചെയ്യാന്‍ കടലില്‍ ചാടിയ പെണ്‍കുട്ടിയെ രക്ഷിക്കുന്നതിനിടെ ലൈഫ് ഗാര്‍ഡിനെ കാണാതായി

Web Desk
Posted on August 21, 2019, 10:02 pm

തിരുവനന്തപുരം: ആത്മഹത്യ ചെയ്യാന്‍ കടലില്‍ ചാടിയ പെണ്‍കുട്ടിയെ രക്ഷിക്കുന്നതിനിടെ, ലൈഫ് ഗാര്‍ഡിനെ കാണാതായി. ശംഖുംമുഖത്താണ് സംഭവം.
ചെറിയതുറ സ്വദേശി ജോണ്‍സന്‍ ഗബ്രിയേലിനെയാണ് കാണാതായത്. പെണ്‍കുട്ടിയെ രക്ഷിക്കാനായി ജോണ്‍സണ്‍ കടലിലേക്ക് ഓടിയിറങ്ങുകയായിരുന്നു. കുട്ടിയെ കരയിലെത്തിച്ചെങ്കിലും ജോണ്‍സണെ കാണാതാവുകയായിരുന്നു.

കരയിലേക്ക് പെണ്‍കുട്ടിയെ എത്തിച്ചതിന് തൊട്ടുപിന്നാലെ വലിയൊരു തിരയില്‍പ്പെട്ടാണ് ജോണ്‍സണെ കാണാതായത്. തലയില്‍ കനത്ത ആഘാതം വന്ന് വീണതിനാല്‍ ജോണ്‍സണ്‍ അബോധാവസ്ഥയിലാകാന്‍ സാധ്യതയുണ്ടെന്നും ഉടനടി രക്ഷിക്കാനായി സംവിധാനങ്ങളെയും രക്ഷാപ്രവര്‍ത്തകരെയും എത്തിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നു. സ്ഥലത്ത് ജോണ്‍സന്റെ ബന്ധുക്കളടക്കം എത്തി പ്രതിഷേധിക്കുകയാണ്.

കനത്തമഴയെ തുടര്‍ന്ന് തീരദേശമേഖലയില്‍ കടല്‍ക്ഷോഭം രൂക്ഷമായ സാഹചര്യത്തില്‍ സുരക്ഷാ മുന്നറിയിപ്പുമായി അധികൃതര്‍ നേരത്തേ രംഗത്തെത്തിയിരുന്നതാണ്. കടല്‍ക്ഷോഭത്തെ തുടര്‍ന്ന് ശംഖുമുഖം ബീച്ചില്‍ ജൂണ്‍ 20 മുതല്‍ ഒരാഴ്ച സന്ദര്‍ശകര്‍ക്ക് ജില്ലാ ഭരണകൂടം വിലക്കേര്‍പ്പെടുത്തിയിരുന്നു.

YOU MAY LIKE THIS VIDEO ALSO