ലൈഫ് മിഷൻ പദ്ധതിയുടെ ഭാഗമായുളള 29 ഭവന സമുച്ചയങ്ങളുടെ നിര്‍മ്മാണോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിര്‍വഹിക്കും. ഇന്ന് രാവിലെ 11.30 ഓണ്‍ലൈനായാണ് ഉദ്ഘാടനം. സമുച്ചയങ്ങള്‍ നിര്‍മ്മിക്കുന്ന 29 സ്ഥലങ്ങളിലും പ്രാദേശികമായി സംഘടിപ്പിക്കുന്ന ചടങ്ങുകളില്‍ ജില്ലകളുടെ ചുമതലയുളള മന്ത്രിമാര്‍ കല്ലിടങ്ങല് ചടങ്ങ് നടത്തും.
കേരളത്തിലെ 14 ജില്ലകളിലും പുതിയ ഭവനസമുച്ചയങ്ങള്‍ ഉയരും. ഈ സമുച്ചയങ്ങളിലൂടെ 1285 കുടുംബങ്ങള്‍ക്കാണ് വീട് ലഭിക്കുക. ലൈഫ് മിഷൻ പദ്ധതിയുടെ മൂന്നാം ഘട്ടത്തില്‍ ഒരു വര്‍ഷത്തിനുളളില്‍ 101 ഭവനസമുച്ചയങ്ങള്‍ പണിയാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇതില്‍ 12 സമുച്ചയങ്ങളുടെ നിര്മാണ് പുരോഗമിക്കുകയാണ്.
ENGLISH SUMMARY: life mission 29 flat construction inagurated on today
YOU MAY ALSO LIKE THIS VIDEO