February 8, 2023 Wednesday

Related news

November 16, 2022
November 6, 2021
February 12, 2021
January 28, 2021
November 5, 2020
October 20, 2020
October 15, 2020
September 24, 2020
July 27, 2020
April 19, 2020

ലൈഫ് മിഷൻ വീട് നിർമ്മാണം ഈ മാസം പുനരാരംഭിക്കും

Janayugom Webdesk
തിരുവനന്തപുരം
April 19, 2020 8:54 pm

ലോക്ഡൗൺ മൂലം നിർത്തിവച്ച ലൈഫ് മിഷൻ വീടു നിർമ്മാണം ഈ മാസം തന്നെ പുനരാരംഭിക്കുമെന്ന് നവകേരളം പദ്ധതി കോർഡിനേറ്റർ ചെറിയാൻ ഫിലിപ്പ് അറിയിച്ചു. രണ്ടാം ഘട്ട പദ്ധതി പ്രകാരം അവശേഷിക്കുന്ന ഇരുപതിനായിരത്തോളം വീടുകളുടെ നിർമ്മാണം മഴക്കാലത്തിനു മുമ്പ് പൂർത്തിയാക്കേണ്ടതുണ്ട്.

കേരളീയരായ നിർമ്മാണ തൊഴിലാളികൾക്കു പുറമെ അതിഥി തൊഴിലാളികളുടെ സേവനവും ഇതിനായി ഉപയോഗപ്പെടുത്തും. മൂന്നാം ഘട്ട പദ്ധതി പ്രകാരം ഒരു ലക്ഷത്തിലധികം പാർപ്പിടങ്ങളുടെ നിർമ്മാണം മെയ് മാസത്തിൽ തുടങ്ങും.

പ്രീ ഫാബ് സമ്പ്രദായപ്രകാരമുള്ള ഫ്ലാറ്റ് സമുച്ചയങ്ങളുടെ പണി സമയബന്ധിതമായി ഈ വർഷം തന്നെ പൂർത്തിയാക്കും. ഒന്നും രണ്ടും ഘട്ട പ്രകാരം ലോക്ഡൗണിനു മുമ്പുതന്നെ രണ്ടു ലക്ഷത്തി പതിനയ്യായിരത്തിലധികം വീടുകൾ വാസയോഗ്യമായിരുന്നു.

Eng­lish Sum­ma­ry: Life mis­sion home con­struc­tion will restart this month.

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.