ലൈഫ് ഭവനപദ്ധതി; ആറംഗ കുടുംബത്തിന് ഭവന സമുച്ചയം

Web Desk

പറവൂർ

Posted on October 15, 2020, 3:25 pm

സോഷ്യൽ മീഡിയയിൽ സ്നേഹത്തിന്റെ ഈ വീട് ഹിറ്റായി ഓടുകയാണ് .അപവാദങ്ങളിൽ സർക്കാരിനെ കരിവാരിയെറിയുന്നവർ തന്നെ പറയുന്നു .ഇത്തരം മാതൃക വേറെയില്ല .ഇത് ഇവിടെ മാത്രം . സർക്കാരിൻ്റെ ലൈഫ് മിഷൻ പദ്ധതിയുടെ ഭാഗമായി പറവൂർ നഗരസഭ ആറംഗങ്ങളുള്ള കുടുംബത്തിന് പണിത് നൽകിയ ഭവന സമുച്ചയമാണ് ശ്രദ്ധേയമാകുന്നത് . പറവൂർ നഗരസഭയിൽ റിക്രിയേഷൻ ഗ്രൗണ്ടിന് സമീപമുള്ള മരട്ടിപറമ്പിൽ ദാക്ഷായണിയുടെ കുടുബത്തിനാണ് ലൈഫ് മിഷൻ പദ്ധതിയിലൂടെ ഫ്ലാറ്റ് നിർമ്മിച്ച് നൽകിയത്. ദാക്ഷായിണിക്ക് ഏഴ് മക്കളാണുള്ളത്. ഇതിൽ ഒരു മകന് വീടുണ്ട്. ബാക്കി ആറ് പേരും ദാക്ഷായിണിയും ഇവർക്ക് കുടികിടപ്പ് കിട്ടിയ അഞ്ച് സെൻ്റ് ഭൂമിയിൽ പഴയ വീടിന് സമീത്ത് തന്നെ താൽക്കാലിക ഷെഡ് വെച്ചായിരുന്നു താമസം. ദാക്ഷായിണിയും ഒരു മകനും ഇയാളുടെ കുടുംബവും ഇവരുടെ പൊട്ടിപൊളിഞ്ഞ തറവാട്ട് വീട്ടിലായിരുന്നു താമസം.

സർക്കാർ ലൈഫ്മിഷൻ പദ്ധതി പ്രഖ്യാപിച്ചതോടെ ഇവർ ആറ് പേരും വീട് വെക്കുന്നതിനായി മുൻസിപ്പാലിറ്റിയിൽ അപേക്ഷ സമർപ്പിച്ചു. ഭൂമി ഉണ്ടായിട്ടും വാസയോഗ്യമല്ലാത്ത വീടില്ലാത്തവർക്ക് വീട് നൽകുന്ന രണ്ടാം ഘട്ട ലൈഫ് പദ്ധതി പ്രകാരം മുൻസിപ്പാലിറ്റി അപേക്ഷ പരിഗണിക്കുകയും പി എം എ വൈ പദ്ധതിയിൽപ്പെടുത്തി 2019 സെപ്തംബർ മാസത്തിൽ തുക അനുവദിക്കുകയും ചെയ്തു. ഒരു കുടും ബത്തിന് 4,25000 രൂപ വച്ച് നൽകുകയും ഇവരുടെ അഞ്ച് സെൻ്റ് ഭൂമിയിൽ ആറ് കുടുംബങ്ങൾക്ക് സ്വതന്ത്രമായി തമാസിക്കാൻ കഴിയുന്ന വിധത്തിലുള്ള ഫ്ലാറ്റ് നിർമ്മിച്ച് നൽകുവാൻ തീരുമാനിക്കുകയായിരുന്നു നഗരസഭ.

കോമൺ സ്റ്റെയർ കേസോടെ രണ്ട് കിടപ്പ് മുറിയും ഒരു ഹാളും ശുചി മുറിയും അടുക്കളയും ഉൾപ്പെടെ ഒരോ വീടും 450 ചതുരശ്ര അടിയിലാണ് ആറ് വീടുകൾ ഉള്ള ഒരു ഭവന സമുച്ചയം പണിതട്ടുള്ളത്. കേരളത്തിൽ ആദ്യമായാണ് ഒരു കുടുംബത്തിലെ ആറ് പേർക്കായി ഫ്ലാറ്റ് പണിത് നൽകുന്നതെന്ന് നഗരസഭ അധികൃതർ പറയുന്നു. നല്ല ഒരു വീട് സ്വപ്നമായി കൊണ്ടുനടന്ന ദാക്ഷായിണിയും അവരുടെ ആറ് മക്കൾക്കും ഇനി സന്തോഷത്തിൻ്റെ ദിനരാത്രങ്ങളാണ് ഇനി മുന്നോട്ടുള്ളത്. ദാക്ഷയണിയുടെ സ്വപ്ന ഭവനത്തിൻ്റെ താക്കോൽ കൈമാറാൻ വകുപ്പ് മന്ത്രിയുടെ ഒഴിവിനായി കാത്ത് നിൽക്കുകയാണ് നഗരസഭ അധികൃതർ.

Eng­lish sum­m­ma­ry: Life mis­sion ker­ala
You may also like this video: