ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട വിവാദങ്ങൾ അനാവശ്യമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. കുഞ്ഞിന് പേരിട്ടുവെന്ന് കരുതി അവകാശമുണ്ടെന്ന് കരുതുന്നത് ശരിയല്ലെന്നും കാനം കൊച്ചിയിൽ പറഞ്ഞു.
ലൈഫ് പദ്ധതിയിൽ കേന്ദ്രത്തിന്റെ വിഹിതമില്ലെന്ന് പറയുന്നില്ല. സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന വലിയ പദ്ധതികൾക്ക് കേന്ദ്രത്തിൽ നിന്ന് സഹായം ലഭിക്കാറുണ്ട്. എന്നാൽ വളരെ തുച്ഛമായ സഹായമാണ് കേന്ദ്രത്തിൽ നിന്നുണ്ടായിട്ടുള്ളത്. അതുകൊണ്ട് തന്നെ പദ്ധതിയിൽ അവകാശവാദമുന്നയിക്കാൻ കേന്ദ്രസർക്കാരിന് സാധിക്കില്ല. ലൈഫ് മിഷൻ പദ്ധതിയിൽ തങ്ങൾക്കും പങ്കുണ്ടെന്ന പ്രതിപക്ഷത്തിന്റെ അവകാശവാദങ്ങൾ നിഷേധിക്കുന്നില്ല. ഒരു സംസ്ഥാനത്തിന്റെ ഭരണ നിർവ്വഹണം മാറി മാറി വരുന്ന സർക്കാരിലൂടെയാണ് മുന്നോട്ട് പോകുന്നത്. ഒരു സർക്കാർ തുടങ്ങിയ പദ്ധതികൾ ചിലപ്പോൾ മാറിവരുന്ന മറ്റൊരു സർക്കാരിലൂടെയായിരിക്കും പൂർത്തിയാക്കുന്നത്. ഇപ്പോൾ ലൈഫ് പദ്ധതി പൂർത്തിയാക്കിയത് സംസ്ഥാനത്തെ ഇടത് സർക്കാരാണെന്നും മറ്റ് വിവാദങ്ങൾക്ക് സ്ഥാനമില്ലെന്നും കാനം രാജേന്ദ്രൻ പറഞ്ഞു.
English Summary; Life mission project Kanam response
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.