കണ്ണൂരിലെയും മാഹിയിലെയും ടെക്സ്റ്റൈൽമിൽ തൊഴിലാളികൾ ദുരിതത്തിൽ

Web Desk

കണ്ണൂർ:

Posted on September 22, 2020, 4:53 pm

കോവിഡ് മഹാമാരി വ്യാപിക്കുന്ന ഘട്ടത്തിൽ ജനങ്ങളാകെ ആശങ്കയിലായിരിക്കുമ്പോഴും കേന്ദ്രസർക്കാരിന്റെ തൊഴിലാളി ദ്രോഹനടപടികൾ തുടരുന്നു. ലോക്ഡൗൺ സമയത്ത് തുറക്കാൻ അനുവദിച്ച സ്ഥാപനങ്ങളിൽ ജോലിക്കെത്താൻ സാധിക്കാത്ത തൊഴിലാളികൾക്ക് പോലും വേതനം നൽകണമെന്ന് ഒരു വശത്ത് പ്രഖ്യാപിച്ച കേന്ദ്രസർക്കാർ മറുവശത്ത് തൊഴിലാളികളുടെ ജോലിയുടെയും കുലിയുടെയും മേൽ കത്തിവെക്കുന്ന നടപടിയാണ് സ്വീകരിച്ച് കൊണ്ടിരിക്കുന്നത്. കണ്ണൂരിലെയും മാഹിയിലെയും ടെക്സ്റ്റൈൽ മിൽ തൊഴിലാളികൾ കേന്ദ്രത്തിന്റെ ഇത്തരം ദ്രോഹനടപടികൾകളുടെ പ്രധാന ഇരകളാണ്.

ലോക്ക് ഡൗണിനെ തുടർന്ന് മാർച്ച് 23 നാണ് മില്ലുകൾ അടച്ചിടുന്നത്. അത് മുതൽ ഏപ്രിൽ 30 വരെയുള്ള വേതനം തൊഴിലാളികൾക്ക് ലഭിച്ചിരുന്നു. പിന്നീട് ഏകപക്ഷീയമായി വേതനംവെട്ടിക്കുറച്ച് 50 % മാത്രമാണ് നൽകിയത്. മാത്രമല്ല അഞ്ചു മുതൽ പത്തു വർഷം വരെസർവീസുള്ള ഗേറ്റ് ബദലി തൊഴിലാളികൾക്ക് യാതൊരു ആനുകൂല്യങ്ങളും ലഭിച്ചിട്ടില്ല. രാജ്യത്ത്ടെക്സ്റ്റൈൽ കോർപ്പറേഷന്റെ കീഴിലുള്ള എല്ലാ മില്ലുകളുടെയും സ്ഥിതി ഇതാണെന്നാണ് ട്രേഡ് യൂനിയനുകൾ പറയുന്നത്.

കോയമ്പത്തൂർ റീജിയണലിന്റെപരിധിയിലുള്ള കണ്ണൂരിലെ മില്ല് തുറക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും അവസാനം അതിൽ നിന്ന്പിന്മാറിയിരിക്കുകയാണ്. ഇപ്പോൾ മില്ലുകൾ സ്വകാര്യവൽക്കരിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. അതിന്റെ ഭാഗമായി സ്ഥാപനത്തിന്റെ ഭൂമി അളന്നു തിട്ടപ്പെടുത്താൻ നടപടിതുടങ്ങിയിരിക്കുന്നു. പൊതുമേഖല സ്ഥാപനങ്ങൾ വിറ്റഴിക്കുകയെന്ന നയം ടെക്സ്റ്റൈൽമേഖലയിലും നടപ്പാക്കുകയാണ്. സ്ഥാപനം തുറന്നു പ്രവർത്തിപ്പിക്കണമെന്നാവശ്യപ്പെട്ട് നേരത്തെ തൊഴിലാളികൾ

സത്യാഗ്രഹ സമരം നടത്തി വന്നിരുന്നു. കോവിഡിന്റെ പശ്ചാത്തലത്തിൽ ഹൈക്കോടതി സമരം നിരോധിച്ചതിനെ തുടർന്ന് തല്ക്കാലം സമരം നിർത്തി വയ്ക്കുകയാണുണടായത്. രണ്ടാം ഘട്ട സമരം സെപ്തംബർ മുതൽ നടത്തി വരികയാണ്.

ENGLISH SUMMARY: LIFE OF TEXTILE MILL WORKERS IN TROUBLE

YOU MAY ALSO LIKE THIS VIDEO