18 April 2024, Thursday

Related news

November 16, 2023
September 7, 2023
March 9, 2023
March 8, 2023
February 1, 2023
August 4, 2022
July 24, 2022
May 19, 2022
August 11, 2021

ലൈഫ്‌ രണ്ടാംഘട്ടം : കരട്‌ ഗുണഭോക്തൃ പട്ടിക ജൂൺ 10ന്‌

Janayugom Webdesk
തിരുവനന്തപുരം
May 19, 2022 12:10 pm

ലൈഫ്‌ ഭവന പദ്ധതിയുടെ രണ്ടാംഘട്ടം ഗുണഭോക്തൃ പട്ടികയുടെ ആദ്യ കരട്‌ ജൂൺ 10ന്‌ പുറത്തിറക്കും. 9,20,260 പേരാണ്‌ വീടിന്‌ അപേക്ഷിച്ചത്‌. തദ്ദേശസ്ഥാപനത്തിലെയും ജില്ലാ തലത്തിലെയും പരിശോധനയ്‌ക്കുശേഷം 5,01,652 പേരുടെ കരട്‌ പട്ടികയാണ്‌ പ്രസിദ്ധീകരിക്കുന്നത്‌. 4,18,608 അപേക്ഷ തള്ളി. ഇവർക്ക്‌ രണ്ട്‌ തവണ അപ്പീൽ നൽകാൻ അവസരമുണ്ട്‌.

പഞ്ചായത്തിലെ അപേക്ഷകർക്ക്‌ ബ്ലോക്ക്‌ പഞ്ചായത്ത്‌ സെക്രട്ടറിക്കും നഗരസഭയിലുള്ളവർക്ക്‌ നഗരസഭാ സെക്രട്ടറിക്കും ജൂൺ 14 വരെ ആദ്യ അപ്പീൽ നൽകാം.10 ദിവസത്തിനകം ഇവ തീർപ്പാക്കും. ഇതിലും തള്ളപ്പെട്ടവർക്കും ആദ്യം നൽകാത്തവർക്കും ജൂൺ 30നുള്ളിൽ കലക്ടർക്ക്‌ അപ്പീൽ നൽകാം.

ജൂലൈ 14നകം തീർപ്പാക്കും.തുടർന്നുള്ള പട്ടിക ഗ്രാമ/വാർഡ്‌ സഭകളിൽ പരിശോധിച്ച്‌ അനർഹരെ ഒഴിവാക്കും. ശേഷം തദ്ദേശ ഭരണസമിതി പരിശോധിച്ച്‌ ആഗസ്‌ത്‌ 10നകം അംഗീകരിക്കും.16ന്‌ അന്തിമ ഗുണഭോക്തൃ പട്ടിക പ്രസിദ്ധീകരിക്കും.

Eng­lish Summary:Life Phase II: Draft Ben­e­fi­cia­ry List June 10

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.