11 September 2024, Wednesday
KSFE Galaxy Chits Banner 2

Related news

September 4, 2024
October 22, 2023
August 12, 2023
April 8, 2023
March 29, 2023
December 12, 2022
December 6, 2022
July 7, 2022
June 17, 2022
May 17, 2022

ലൈഫ്: ഭവനനിര്‍മ്മാണം പൂര്‍ത്തിയാകുംവരെ വാടകയ്ക്ക് താമസസൗകര്യം

Janayugom Webdesk
തിരുവനന്തപുരം
September 4, 2024 11:11 pm

ലൈഫ് ഭവന പദ്ധതിയുടെ പട്ടികയിൽ ഉൾപ്പെട്ടവരും സ്വന്തമായി വീടില്ലാത്തവരുമായ, അതിദാരിദ്ര്യ പട്ടികയിലുള്ളവർക്ക് വീട് നിർമ്മാണം പൂർത്തിയാകുന്നതുവരെ താമസ സൗകര്യമൊരുക്കുന്നതിന് വീടുകൾ വാടകയ്ക്കെടുത്ത് നൽകാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് സംസ്ഥാന സർക്കാർ അനുമതി നൽകി. ഇവർക്ക് ലൈഫ് പദ്ധതി പ്രകാരമുള്ള വീട് നിർമ്മാണം പൂർത്തിയാകുന്നതു വരെയാണ് വാടകയ്ക്ക് താമസസൗകര്യം ഒരുക്കുക. 

ഉപയോഗിക്കാതെ കിടക്കുന്ന വാസയോഗ്യമായ കെട്ടിടങ്ങൾ ഇതിനായി കണ്ടെത്തും. പഞ്ചായത്ത് പ്രദേശങ്ങളിൽ 5000 രൂപയും മുൻസിപ്പൽ പ്രദേശങ്ങളിൽ 7000 രൂപയും കോർപറേഷൻ പ്രദേശങ്ങളിൽ 8000 രൂപയുമാണ് പരമാവധി നൽകുന്ന വാടക. പരമാവധി രണ്ട് വർഷത്തേക്ക് ഇത്തരത്തിൽ വീടുകൾ വാടകയ്ക്കെടുത്ത് നൽകാനാണ് തദ്ദേശ സ്ഥാപനങ്ങൾക്ക് അനുമതി നൽകുന്നത്. ഇങ്ങനെ വാടക നൽകുന്നതിന് ആവശ്യമായ തുക വാർഷിക പദ്ധതിയിൽ നിന്നോ തനത് ഫണ്ടിൽ നിന്നോ സ്പോൺസർഷിപ് വഴിയോ കണ്ടെത്തി വകയിരുത്താൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് അനുമതി നൽകുമെന്നും തദ്ദേശ സ്വയംഭരണ മന്ത്രി എം ബി രാജേഷ് അറിയിച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.