Web Desk

തൃശൂര്‍

June 13, 2020, 11:20 am

അറബികളുടെ വീട്ടില്‍ പണിക്കെത്തിയാല്‍ പിന്നെ എല്ലാം തീര്‍ന്നു! അറബ് നാടുകളില്‍ പലര്‍ക്കും ഇതാണ് അനുഭവം, എന്നാല്‍ ഈ തൃശൂര്‍ സ്വദേശിനിക്ക് ലഭിച്ചത് അപൂര്‍വ ഭാഗ്യം

Janayugom Online
തന്നിരിക്കുന്ന ചിത്രം യഥാർഥ ചിത്രമല്ല

ഗൾഫ് രാജ്യങ്ങളിൽ വീട്ടുജോലിക്കായി മലയാളി സ്ത്രീകളെ ലഭിക്കുന്നത് മികച്ച ഒരു കാര്യമായി കണക്കാക്കുന്നവരാണ് അറബി കുടുംബങ്ങൾ. ഇതിനു കാരണം മലയാളികളുടെ ആത്മാർത്ഥതയും വിശ്വസ്തതയും തന്നെയാണ്. ജോലി എടുക്കുന്ന വീട് സ്വന്തം വീടുപോലെയും അവിടത്തെ അംഗങ്ങളെ സ്വന്തം കുടുംബാഗങ്ങളെയും പോലെ കാണുന്നത് മലയാളികളായ വീട്ടുജോലിക്കാരുടെ പ്രത്യേകതയാണ്.

ഇതെല്ലാം ഒത്തിണങ്ങി വരുന്ന ഒരാളെ ലഭിച്ചാൽ അറബി കുടുംബങ്ങൾ വിട്ടുകളയാറില്ല.ഗൾഫ് നാടുകളിൽ വിശ്വാസ്യതയുള്ളവരെ ലഭിക്കുന്നത് ഇന്നത്തെ കാലഘട്ടത്തിൽ വളരെ പ്രയാസമായതിനാൽ ഇവരെ വർഷങ്ങളോളം പിടിച്ചു നിർത്തും. അവസാനം വാർധക്യത്തിൽ എത്തുകയും പിന്നീട് ജോലി എടുക്കാൻ ആരോഗ്യം സമ്മതിക്കാത്ത അവസ്ഥയിൽ ആയിരിക്കും ഇവരെ തിരിച്ചയക്കുക. ഭൂരിഭാഗം അറമ്പി കുടുംബങ്ങളും ജോലിക്കാരെ പിരിച്ചു വിടുന്ന സമയത്ത് എന്തെങ്കിലും ഒക്കെ കൊടുത്തെന്ന് വരുത്തി പറഞ്ഞയക്കുകയാണ് പതിവ്. അത്രയും നാള്‍ വീടിന്റെ വെളിച്ചമായി കൂടെ നിന്ന കാര്യം ഇവർ ഇവരെ മനഃപൂർവ്വം മറക്കും

എന്നാൽ ഇതിന് വിപരീതമായി തങ്ങളിൽ നിന്ന് പിരിഞ്ഞു പോയിട്ടും വീട്ടുവേലക്കാരായിരുന്നവരുടെ ജീവിതത്തെ ശ്രദ്ധിക്കുന്നവർ, പട്ടിണി മാറാൻ പണം അയച്ചു കൊടികുന്നവർ, വീട് നിർമിച്ചു നൽകുന്നവർ അപൂർവമായി ഉണ്ട് .

ഇതുപോലെ നന്മയുള്ള ഒരു വീട്ടുകാരെയാണ് തൃശ്ശൂർ ജില്ലയിലെ ചെറുതുരുത്തി സ്വദേശി വീട്ടുജോലിക്കാരിയിരുന്നപ്പോൾ കിട്ടിയത്. വർഷണങ്ങളോളം ദുബൈയിലെ ഒരു വീട്ടിൽ വീട്ടു വേലക്കാരിയായി ജോലി ചെയ്ത നബീസ പ്രായാധിക്യം കൊണ്ട് ജോലി മതിയാക്കി നാട്ടിലേക്ക് തിരിച്ചു വന്നത്.നിരവധി തവണ നബീസ ആവശ്യം ഉന്നയിച്ചിട്ടാണ് അറബി കുടുംബം തിരിച്ചയക്കാൻ തയ്യാറായത്.

വർഷങ്ങളോളം നബീസ ദുബൈയിൽ ജോലി ചെയ്തിട്ടും സ്വന്തമായി ഒരു വീട് നിർമിക്കാൻ കഴിഞ്ഞിരുന്നില്ല. വാർധക്യം മൂലം സ്വന്തം നാട്ടിൽ എത്തിയപ്പോൾ വാടക വീട്ടിൽ കഴിയാനായിരുന്നു വിധി.എന്നാൽ നബീസയുടെ കഷ്ടപ്പാടുകൾ എല്ലാം അറബി കുടുംബം മറ്റുള്ളവരിലൂടെ അറിയുന്നുണ്ടായിരുന്നു. വാടക വീട്ടിലാണ് കഴിയുന്നത് എന്ന് അറിഞ്ഞ അറബി കുടുംബം ഇതിന് പരിഹാരവും കണ്ടെത്തി.

ഒരു ദിവസം അപ്രതീക്ഷിതമായി അറമ്പി കുടുംബത്തിലെ ഒരംഗം ഫോണിലൂടെ നബീസയെ വിളിച്ച് ഇനി വാടക വീട്ടിൽ കഴിയേണ്ടെന്നും ഉടൻ തന്നെ വീട് ലഭിക്കുമെന്നും വിവരങ്ങൾ എല്ലാം അവർ അറിയുന്നുണ്ടെന്നും അധികാര സ്വരത്തിൽ പകച്ചു നിന്ന നബീസയോട് അദ്ദേഹം പറഞ്ഞു.

അറബി കുടുംബം നേരിട്ട് തൃശ്ശൂർ ഉള്ള ഡിസൈനറെ ബദ്ധപ്പെടുകയും നബീസയ്ക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളോട് കൂടിയ ഒരു വീട് നിർമിച്ചു നൽകാൻ സലീമിനോട് ആവശ്യപ്പെട്ടു.തുടർന്ന് ചെറുതുരുത്തിയിൽ വീടിനാവശ്യമായ അഞ്ചു സെന്റ് സ്ഥലം വാങ്ങി നബീസയുടെ പേരിൽ രജിസ്റ്റർ ചെയ്തു വീടിന്റെ നിർമാണം തുടങ്ങി.20 ലക്ഷം രൂപയിൽ രണ്ട് കിടപ്പുമുറികളോട് കൂടിയ വീട് നിർമിച്ചു നൽകി. വീടിനായി ഒരു രൂപ പോലും നബീസയ്ക്ക് ചിലവായില്ല. എല്ലാം അറബി കുടുംബം വഹിച്ചു .

അറബി കുടുംബത്തിന്റെ സ്നേഹ സമ്മാനത്തിൽ അവരോട് നന്ദി പറഞ്ഞു കുടുംബത്തോടൊപ്പം താമസിക്കുകയാണ് പ്രായത്തിന്റെ അവശതയിലും നബീസ.

Eng­lish sum­ma­ry: sto­ry of nabeesa

you may also like this video: