ഹാനികരമാകാതെയും ബിയർ ഉപയോഗിക്കാം, എങ്ങനെ എന്നറിയണോ?

Web Desk
Posted on February 16, 2019, 3:51 pm

ബിയർ കുടിക്കാൻ മാത്രമല്ല സൗന്ദര്യ കാര്യത്തിലും ബിയറിന് അൽപ്പം കാര്യം ഉണ്ട്. എന്താണെന്നല്ലേ? നമുക്ക് നോക്കാം സൗന്ദര്യ സംരക്ഷണത്തിന് ബിയറിനുള്ളറോൾ എന്താണെന്ന്…

ആരോഗ്യത്തിന് ഹാനികരമായ ബിയർ സൗന്ദര്യ സംരക്ഷണത്തിന് നല്ലതാണത്രേ. മുടിയുടെയും സൗന്ദര്യത്തെക്കുറിച്ചാലോചിച്ച് സങ്കടപ്പെടുന്ന പുരുഷൻമാർക്കും സ്ത്രീകൾക്കും ബിയർ കൂടെ കൂട്ടാവുന്നതാണ്.

Image result for indian women hair

പഴയ സ്വർണമാലകൾ പുതിയതു പോലെ തിളങ്ങണമെങ്കിലും ഈ ബിയറിനെ കൂട്ടുപിടിച്ചാൽ മതി. എന്നാൽ ഇവിടം കൊണ്ടു തീരുന്നില്ല ബിയറിന്‍റെ ഗുണങ്ങൾ.

ബിയറില്‍ അടങ്ങിയിരിക്കുന്ന വൈറ്റമിന്‍ ബി താരനെ പ്രതിരോധിക്കുന്നതായി പഠനങ്ങളില്‍ കണ്ടെത്തിയിരുന്നു. ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ ബിയര്‍ ഉപയോഗിച്ച് തല കഴുകിയാല്‍ താരനില്ലാതെ മുടി സംരക്ഷിക്കാം.  പെണ്‍കുട്ടികളുടെ കെട്ടുപിണഞ്ഞ മുടി മാറ്റാനും, മുടിയിഴകള്‍ക്ക് കരുത്ത് നൽകാനും ബിയര്‍ സഹായിക്കും.അതിനും ബിയര്‍ ഉപയോഗിച്ച് മുടി കഴുകിയാല്‍ മതി.

ഒച്ചിന്‍റെ ശല്യം അനുഭവിയ്ക്കുന്നവര്‍ക്ക് ബിയറില്‍ അല്‍പം ഉപ്പ് ഇട്ട് ഒച്ചുള്ള സ്ഥലങ്ങളില്‍ തളിച്ചാല്‍ മതി. ചെടികളിലും മറ്റുമുള്ള ഒച്ചിന്‍റെ ശല്യം ഇതിലൂടെ ഇല്ലാതാക്കാം.നിത്യേന കുറേ ദൂരം സഞ്ചരിച്ച് ഓഫിസിലും കോളെജുകളിലുമൊക്കെ പോകുന്നവരുടെ മുഖ്യ പരാതികളിലൊന്ന് വിയർപ്പുനാറ്റമാണ്. എങ്ങനെ നോക്കിയാലും വിയർപ്പുനാറ്റം കുറയ്ക്കാനാകുന്നില്ലെന്നു പരാതിപ്പെടുന്നവർ ഇനി ബിയറിൽ കുളിച്ചാൽ മതിയാകും. കുളിയ്ക്കുന്ന വെള്ളത്തില്‍ അല്‍പം ബിയര്‍ ഒഴിക്കുന്നത് ശരീര ദുര്‍ഗന്ധത്തെ ഇല്ലാതാക്കുന്നു. അതു മാത്രമല്ല ചര്‍മ്മതിന്‍റെ യുവത്വം സംരക്ഷിക്കാനും ബിയര്‍ നല്ലതാണ്.

മനുഷ്യന്‍റെ സൗന്ദര്യം മാത്രമല്ല വീടിന്‍റെ സൗന്ദര്യം വർധിപ്പിക്കാനും ബിയർ നല്ലതാണ്. തറ വൃത്തിയാക്കാനും ബിയര്‍ ഉപയോഗിക്കാം. തിളങ്ങും തറ വൃത്തിയാക്കാന്‍ ഉപയോഗിക്കുന്ന വെള്ളത്തില്‍ അല്‍പം ബിയര്‍ ഒഴിച്ച് തറ തുടച്ചു നോക്കൂ. മാറ്റം കണ്ടറിയാം. എത്ര വൃത്തിയാക്കിയിട്ടും പോകാത്ത കറയാണ് കാര്‍പ്പെറ്റിലെങ്കില്‍ അല്‍പം ബിയര്‍ ഒഴിച്ച് കഴുകി നോക്കൂ ആ കറയെ ബിയര്‍ ഇളക്കും.

Image result for BEER BEAUTTY

തടിഫര്‍ണിച്ചറുകള്‍ക്ക് തിളക്കം നല്‍കാന്‍ ബിയര്‍ സഹായിക്കുന്നു. ഇവ വൃത്തിയാക്കാന്‍ അല്‍പം ബിയര്‍ ഉപയോഗിച്ചാല്‍ മതി. സ്വര്‍ണത്തിന് തിളക്കം നല്‍കാന്‍ ബിയര്‍ ഉപയോഗിക്കാം. അല്‍പം ബിയര്‍ നിങ്ങളുടെ ആഭണത്തില്‍ ഒഴിച്ച് ഒരു തുണി കൊണ്ട് വൃത്തിയാക്കാല്‍ മതി. ഇത് ഏത് പഴയ സ്വര്‍ണത്തേയും തിളക്കമുള്ളതാക്കും.

തലയിണയുടെ ദുര്‍ഗന്ധം മാറ്റാന്‍ ബിയര്‍ ഉപയോഗിക്കാം. കിടക്കാന്‍ പോകുന്നതിനു മുന്‍പ് അല്‍പം ബിയര്‍ തലയിണയില്‍ തളിച്ചാല്‍ മതി. അടുത്ത ദിവസം പച്ചവെള്ളത്തില്‍ കഴുകിയെടുക്കുക. ഏത് ദുര്‍ഗന്ധവും ഇല്ലാതാക്കും.