ഒരു താൽക്കാലിക ആശ്വാസത്തിന് മക്കൾക്ക്‌ മൊബൈൽ ഫോൺ കൊടുത്ത്‌ അടക്കി ഇരുത്തുന്ന അമ്മമാർക്കറിയാമോ നിങ്ങൾ അപകടത്തിലാണെന്ന്?

Web Desk
Posted on February 14, 2019, 3:50 pm
കാലം മാറി ഒപ്പം കോലവും. കൂട്ടുകുടുംബ വ്യവസ്ഥിതിയിൽ നിന്നും അണുകുടുംബത്തിലേക്ക് മാറിയതോടെ ജീവിത സാഹചര്യങ്ങൾ മാറി മറിഞ്ഞു. അയൽ വീടുകളിലെ കുട്ടികളുടെ കൂടെ പാടത്തും പറമ്പിലും കളിച്ചു നടക്കുന്ന കുട്ടികൾ അപ്രത്യക്ഷമാകാൻ തുടങ്ങി. ഗോലി കളി, കുട്ടിയും കോല്, തുടങ്ങിയ നാടൻ കളികൾ ഇന്നത്തെ കുട്ടികൾ കേൾക്കുന്നത് അമ്മയും അച്ഛനും പറഞ്ഞറിയുന്ന കഥകളിൽ മാത്രം .
കാലത്തിന്റേതായ മാറ്റം ഇന്നത്തെ കുട്ടികളിലും, മാതാപിതാക്കളിലും പ്രകടമാണ്. വികൃതികളായ മക്കൾ അമ്മമാർക്ക് എന്നും തലവേദനയാണ്. അങ്ങനെയുള്ള മക്കളെ അടക്കി ഇരുത്താൻ മാതാപിതാക്കൾ നൽകുന്നത് സ്മാർട്ട് ഫോണും ടാബുമാണ്.
Image result for children used mobile phone

അതിൽ വീഡിയോ ഗെയിം കണ്ടു കുട്ടികൾ ഇരിക്കും. വീട്ടുകാർക്ക് ശല്യമുണ്ടാകില്ല. എന്നാൽ അമ്മമാരെ നിങ്ങൾ സൂക്ഷിച്ചോളൂ നിങ്ങളുടെ മക്കൾ അപകടത്തിലാണ്. മക്കളെ അപകടത്തിലേക്ക് തള്ളിവിടുന്നത് മാതാപിതാക്കൾ തന്നെയാണ്. നിങ്ങളുടെ ഈ സ്മാർട്ട് ഫോൺ പ്രയോഗം കൊണ്ട് കുഞ്ഞുങ്ങൾ ഏകാകികളും വിഷാദികളുമാകും എന്നാണ് പുതിയ പഠന റിപ്പോർട്ടുകൾ  പറയുന്നത്.

Image result for children used mobile phone

സ്മാർട്ട് ഫോൺ ഉപയോഗം കൂടുമ്പോൾ കുഞ്ഞുങ്ങൾ കൂട്ടത്തിൽ നിന്ന് ഒഴിഞ്ഞു നില്ക്കാൻ ആഗ്രഹിക്കുന്നു. വീട്ടുകാരിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും അകലുന്നു. ഉറക്കം കുറയുകയും ചെയ്യുന്നു. സാൻ ഡിയാഗോ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയുടെ പഠന റിപ്പോർട്ട് പ്രകാരം 150 ൽ അധികം തവണയാണ് ഒരു ദിവസം കുഞ്ഞുങ്ങൾ ഫോൺ നോക്കുന്നത്.ഈ ലക്ഷണങ്ങൾ കാണിക്കുന്ന കുട്ടികളെ” ഐജെൻ” എന്നാണ് പഠന സംഘം പേരിട്ടിരിക്കുന്നത്. 1995 ണ് ശേഷം ജനിച്ച കുട്ടികളിൽ ആണ് ഇത്തരം ലക്ഷണങ്ങൾ കണ്ടു വരുന്നത്. സ്മാർട്ട് ഫോൺ ഉപയോഗം കുട്ടികളുടെ മനസികാരോഗ്യത്തെയും ബുദ്ധിശക്തിയെയും ബാധിക്കും എന്നാണ് പറയുന്നത്. ഒരു ദിവസത്തിന്റെ ഭൂരിഭാഗം സമയവും കുഞ്ഞുങ്ങൾ സ്മാർട്ട് ഫോണിൽ ആണ് ചിലവഴിക്കുന്നത്. സ്മാർട്ട് ഫോൺ ഉപയോഗം സമ്മർദ്ദം, ഉത്കണ്ഠ, വിഷാദം എന്നിവ വളർത്തുന്നു. സ്മാർട്ട് ഫോൺ അമിതമായി ഉപയോഗിക്കരുത് എന്ന് അറിയാവുന്ന കുട്ടികൾ പോലും മാറ്റി വച്ച ഫോൺ വീണ്ടും ഉപയോഗിക്കുന്നു. ഫോൺ എടുത്തു നോക്കിയില്ലെങ്കിൽ എന്തോ നഷട്പെട്ടു എന്ന തോന്നലിൽ ആണ് കുട്ടികൾ.

Image result for children used mobile phone