പരസ്പരം കണക്കിന് പരിഹസിക്കുകയും അത് ആസ്വദിക്കുകയും ചെയ്യുന്ന ദമ്പതികളാണോ നിങ്ങൾ എങ്കിൽ ഇത് നിങ്ങൾക്ക് മാത്രമുള്ള കാര്യം

Web Desk
Posted on January 28, 2019, 1:11 pm

നിങ്ങൾ പങ്കാളിയെ എപ്പോഴും കളിയാക്കാറുണ്ടോ??? എങ്കിൽ അത് തുടർന്നോളൂ അത് നിങ്ങളുടെ ദാമ്പത്യം മനോഹരമാക്കുമെന്നാണ് പുതിയ പഠനങ്ങൾ പറയുന്നത്. കൻസാസ് സർവകലാശാലയിലെ അസോസിയറ്റ് പ്രഫസർ ജെഫ്രി ഹാളാണ്  ദാമ്പത്യവും കളിയാക്കലും തമ്മിലുള്ള അമേധ്യമായ ബന്ധത്തെ കുറിച്ച് പഠനം നടത്തിയത്.

Image result for happy couples

ഇങ്ങനെ തമാശ പറഞ്ഞും അങ്ങോട്ടും ഇങ്ങോട്ടും കളിയാക്കിയും ചിരിക്കുന്ന പങ്കാളികൾ തമ്മിലുള്ള ബന്ധം വളരെ ശക്തമായിരിക്കുമെന്നും ദീർഘകാലം ഒരുമിച്ചു ജീവിക്കും എന്നുമാണ് പഠനത്തിൽ പറയുന്നത്. എന്നാൽ തമാശ അതിരുകടക്കാനും പാടില്ലെന്ന മുന്നറിയിപ്പും   പഠനത്തില്‍ പറയുന്നു. മാനസികമായ തളർത്തുന്നതും ദേഷ്യം ഉണ്ടാക്കുന്നതും ഓര്‍ക്കാന്‍ ഇഷ്ടമല്ലാത്തതും ആക്രമണ സ്വഭാവമുളള തമാശകളാണ് പങ്കുവെയ്ക്കുന്നതെങ്കിൽ ബന്ധത്തിലെ  പ്രശ്നങ്ങളാണ് അത് സൂചിപ്പിക്കുന്നത് എന്നും പഠനത്തിൽ പറയുന്നു.

Related image

 

വളരെ ആരോഗ്യപരമായ തമാശകളാണ് പറയുന്നതെങ്കില്‍ അത് പങ്കാളിയെ സന്തോഷിപ്പിക്കുകയും പങ്കാളിയുമായുള്ള ബന്ധം ദൃഢവും ശക്തവുമാകും. പ്രണയിനികൾക്കിടയിലെ  കുട്ടിത്തം വിടാത്ത പെരുമാറ്റം ബന്ധം ശക്തമാക്കുന്നതിനൊപ്പം സുരക്ഷയും അനുഭവപ്പെടാന്‍ കാരണമാകുമെന്നും പഠനം നടത്തിയ  പ്രഫസർ ജെഫ്രി ഹാള്‍ പറയുന്നു.

Image result for happy couples

1,50,000 പങ്കാളികളിലാണ്  ജെഫ്രി ഹാളിന്‍റെ നേതൃത്വത്തിലുള്ള സംഘം പഠനം നടത്തിയത്. പങ്കാളിയോടൊപ്പമിരിക്കുമ്പോൾ ഇരുവരും ആസ്വദിക്കുന്ന തരത്തിലുള്ള തമാശകളും കളിയാക്കലുകളുമാണ് ആവശ്യം. അതിനാല്‍ പങ്കാളിയുമായുള്ള നല്ല സമയങ്ങളില്‍ പങ്കാളിയെ സന്തോഷിപ്പിക്കാനായി കളിയാക്കുകയും തമാശ പറയുന്നതും നല്ലതാണ്. ചിരി ആയുസ്സ് കൂട്ടും എന്ന പഴമൊഴി തന്നെയാണ് ദാമ്പത്യം മനോഹരമാക്കാൻ സഹായിക്കുന്നതെന്ന് സാരം.