നമ്മുടെയൊക്കെ ജീവിത ശൈലിയിൽ വന്ന ആ വലിയമാറ്റങ്ങൾ: ജീവിതം കൊറോണയ്ക്ക്‌ മുൻപും ശേഷവും ഇങ്ങനെ

Web Desk
Posted on May 18, 2020, 8:13 pm

കൊറോണ വൈറസ്‌ ലോകത്തിനെ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്.കാലം കോവിഡിന് മുൻപും ശേഷവും എന്നായി മാറി. മാസ്കും സാനിട്ടൈസറും ഒക്കെ ഇന്ന് മനുഷ്യരുടെ ഒഴിച്ച് കൂടാനാകാത്ത നിത്യോപയോഗ സാധനങ്ങളായി മാറിയിരിക്കുന്നു. കൊറോണ വൈറസ് തടയുന്നതിനായി സാമൂഹിക അകലം പാലിക്കുന്നത്തിനായുള്ള വെല്ലുവിളി ഏറ്റെടുത്ത് ജീവിക്കുകയാണ് ലോകത്തെ ഭൂരിഭാഗം ജനങ്ങളും. തിക്കും തിരക്കും നിറഞ്ഞ ജീവിതത്തിന്റെ ഭാഗമായിരുന്നവർ അതൊക്കെ ഒഴിവാക്കണംസ്വയം നിയന്ത്രം ഏറ്റെടുത്തു സാമൂഹിക അകലം പാലിച്ചു ജീവിക്കണം ഇനിയുള്ള കാലം.പൊതുഇടങ്ങളിൽ നിന്ന് പരമാവധി മാറി നിൽക്കാൻ മനുഷ്യൻ പഠിക്കണം. ഹസ്തദാനം ഒഴിവാക്കണം , പരസ്പരം കെട്ടിപിടിച്ചു കൈകോർത്തുമുള്ള സ്നേഹ പ്രകടനങ്ങൾ ഒഴിവാക്കി കൈകൂപ്പി മറ്റുള്ളവരെ സ്വാഗതം ചെയ്യണം .

കൊറോണ മഹാമാരിക്ക് എതിരായ മത്സരത്തിൽ മനുഷ്യൻ സ്വയം നിയന്ത്രിച്ചേ മതിയാകൂ. പണവും ആഡംബരവും ഉള്ള ജീവിതത്തിന്റെ വലിയ നേട്ടങ്ങളും വെട്ടിപ്പിടിക്കാൻ നെട്ടോട്ടം ഓടിയ മനുഷ്യർ ജീവൻ രക്ഷിക്കാൻ വേണ്ടി പരക്കം പായുന്നതാണ് നമ്മൾ ഈ കൊറോണ കാലത് കണ്ടത്. ആ യാഥാർഥ്യം മനസ്സിൽ വെച്ചുകൊണ്ട് മുൻപോട്ട് പോയില്ലെങ്കിൽ ഇനിയുള്ള കാലം മനഷ്യന് അന്യമാവും.

നമ്മൾ നമ്മളിലേക്ക് മാത്രമായി ചുരുങ്ങുക. നിലനിൽപിന് വേണ്ടിയുള്ള പോരാട്ടത്തില്‍ മനുഷ്യന് സ്വയം മരിക്കാതിരിക്കാനും മറ്റുള്ളവര്‍ മരിക്കാതിരിക്കാനും സ്വയം മാറിയേ മതിയാകൂ. ലോകാരോഗ്യ സംഘടന പോലും കൊറോണ വൈറസിനോടപ്പം ജീവിക്കാൻ മനുഷ്യൻ തയ്യാറാവണം എന്ന് പറയുമ്പോൾ ജീവിത ശൈലിയില്‍, പെരുമാറ്റത്തില്‍, യാത്രകളില്‍,വിനോദങ്ങളില്‍,അങ്ങനെ എല്ലാ മേഖലയിലും മനുഷ്യന്‍ മാറ്റങ്ങൾ വരുത്തേണ്ടിയിരിക്കുന്നു.

Eng­lish Sum­ma­ry: Life style of peo­ple dur­ing coro­na virus pan­dem­ic

you may also like this video: